ടിക് ടോക്കിന് ഇന്ത്യയില്‍ കിട്ടിയ പണി ആഗോള തലത്തില്‍ വിനയാകുന്നു. ടിക് ടോക്ക് ചൈനയ്ക്കുവേണ്ടി ചാരപ്പണി നടത്തുന്നുവെന്നാണ് സോഷ്യല്‍ മീഡിയകളില്‍ അടക്കം പ്രചരണം. ഇതോടൊപ്പം പ്രമുഖ ഹാക്കിങ് ഗ്രൂപ്പായ അനോണിമസ് ടിക് ടോക്കിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യ ടിക്ടോക്കിനെ നിരോധിക്കുന്നതിന് ദിവസങ്ങള്‍ക്കുമുന്‍പാണ് ആപ്പിള്‍ ഐഫോണിലെ വിവരങ്ങള്‍ ഉപഭോക്താവ് അറിയാതെ ടിക് ടോക്ക് എടുക്കുന്നവെന്ന് കമ്പനി മനസിലാക്കുന്നത്.
അതേസമയം 59ചൈനീസ് ആപ്പുകളുടെ നിരോധനം സാമ്പത്തികമായി ചൈനയ്ക്ക് തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏകദേശം 45000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്ക്. ചൈനീസ് സര്‍ക്കരിന്റെ മാധ്യമം പ്രസിദ്ധീകരികരിച്ച റിപ്പോര്‍ട്ടിലാണ് ഈ കണക്ക്.