Webdunia - Bharat's app for daily news and videos

Install App

വിവാഹത്തിന് വിസമ്മതിച്ചു; യുവതിയെ പിടിച്ച് തള്ളിയും നിലത്തിട്ട് ചവിട്ടിയും മര്‍ദ്ദിച്ച് സഹോദരങ്ങള്‍

അരുതേ എന്ന് അപേക്ഷിച്ചിട്ടും കേള്‍ക്കാതെ യുവതിയുടെ സഹോദരങ്ങളും ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്നായിരുന്നു ആക്രമണം.

Webdunia
ഞായര്‍, 30 ജൂണ്‍ 2019 (11:48 IST)
സ്വന്തം സമുദായത്തില്‍ നിന്നുള്ള യുവാവിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവതിയെ ബന്ധുക്കള്‍ ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ധറിലാണ് സംഭവം. ഒരു കൂട്ടം പുരുഷന്‍മാര്‍ ചേര്‍ന്ന് 21 വയസ്സുളള യുവതിയെ വലിക്കുകയും പിടിച്ച് തള്ളുകയും നിലത്തിട്ട് ചവിട്ടി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന വീഡിയോ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. അരുതേ എന്ന് അപേക്ഷിച്ചിട്ടും കേള്‍ക്കാതെ യുവതിയുടെ സഹോദരങ്ങളും ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്നായിരുന്നു ആക്രമണം. 
 
ജൂണ്‍ 25 നാണ് സംഭവം നടന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് ആക്രമണത്തിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലെത്തിയത്. വീഡിയോയില്‍ ഉള്ള വാഹനത്തിന്‍റെ നമ്പര്‍ കണ്ടെത്തി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ദലിത് യുവാവിനൊപ്പം ഓടിപ്പോയതാണ് ബന്ധുക്കളെ ചൊടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. 
 
ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് ആണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് സ്വന്തം സമുദായത്തിനുള്ള യുവാവിനെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചു.  ഇതിന് വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ നാല് സഹോദരങ്ങള്‍ അടക്കം ഏഴ് പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments