സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ആക്രമണങ്ങൾ ചെറുക്കുന്നതിനായി 800 കോടിയുടെ കേന്ദ്ര സഹായം ആവശ്യപ്പെട്ട് മധ്യപ്രദേശ് സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്ത് നൽകി. ഭോപ്പാലിൽ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യമെമ്പാടും ചർച്ചയായതിന് പിന്നാലെയാന് മധ്യപ്രദേശ് സർക്കാരിന്റെ ആവശ്യം.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരയ കുറ്റകൃത്യങ്ങളിൽ അതിവേഗത്തിൽ നടപടി സ്വീകരിക്കാൻ മൊബൈൽ ഫൊറൻസിക് ലബുകളും, ഡി എൻ എ, ലബോറട്ടറികളും ഉൾപ്പടെ സ്ഥാപിക്കനാണ് കേന്ദ്ര സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരെയും നിയമ വിദഗ്ധരെയും നിയമിക്കാനും മധ്യപ്രദേശ് സർക്കാർ ലക്ഷക്ഷ്യംവക്കുന്നുണ്ട്.
സംസ്ഥാനം നേരിടുന്ന ഏറ്റവും ഗൗരവായ പ്രശ്നത്തിന് പരിഹാരം കാണാൻ കേന്ദ്രത്തിന്റെ സഹായം വേണം എന്നാണ് കത്തിൽ കമൽനാഥ് ആവശ്യപ്പെട്ടിരിക്കുന്നത് ക്രൈം റെകോർഡ് ബ്യൂറോയുടെ 2016 ലെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവുമധികം ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്തിരികുന്നത് മധ്യപ്രദേശിലാണ്. 4882 ബലാത്സംഗ കേസുകളാണ് 2016ലെ കണക്കുകൾ പ്രകാരം റിപ്പോർട്ട് ചെയ്തിരുന്നത്. ഉത്തർപ്രദേശും, മഹാരാഷ്ട്രയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.