Webdunia - Bharat's app for daily news and videos

Install App

വേർപിരിഞ്ഞ് ജീവിക്കുകയാണെങ്കിലും ഭാര്യയ്‌ക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കാം: സുപ്രീം കോടതി

Webdunia
വെള്ളി, 16 ഒക്‌ടോബര്‍ 2020 (11:46 IST)
വേർപിരിഞ്ഞ് ജീവിക്കുകയാണെങ്കിലും ഭാര്യയ്‌ക്ക് ഭർത്താവിന്റെ വീട്ടിൽ കഴിയാമെന്ന് സുപ്രീം കോടതിയുടെ നിർണായക വിധി. നേരത്തെ വിരുദ്ധമായി പ്രഖ്യാപിച്ചിരുന്ന വിധിയെ ഓവർറൂൾ ചെയ്‌തുകൊണ്ടാണ് കോടതി വിധി.വേര്‍പിരിഞ്ഞ് കഴിയുന്ന മരുമകളെ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ഭര്‍ത്താവിന്‍റെ വീട്ടുക്കാർക്ക് സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
 
ദില്ലി ഹൈക്കോടതിയുടെ 2019ലെ വിധിക്കെതിരായി സുപ്രീം കോടതിയെ സമീപിച്ച സതീഷ് ചന്ദര്‍ അഹൂജയുടെ അപേക്ഷയിലാണ് സുപ്രീം കോടതിയുടെ നിർണായകവിധി. മകനുമായി വിവാഹമോചന നടപടികൾ പുരോഗമിക്കുന്ന മരുമകൾക്ക് വീട്ടിൽ താമസിക്കാൻ അവകാശമുണ്ടെന്ന കോടതി വിധിക്കെതിരെയാണ് സതീഷ് ചന്ദര്‍ അഹൂജ സുപ്രീം കോടതിയെ സമീപിച്ചത്. വീട് സ്വന്തമായി സമ്പാദിച്ചതാണെന്നും മകന് ഇതിൽ അവകാശമില്ലെന്നും ഇയാൾ കോടതിയിൽ വാദിച്ചു.
 
മരുമകൾ സ്‌നേഹ അഹൂജയ്ക്ക്  വീട്ടിൽ താമസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു ഡൽഹി ഹൈക്കോടതി വിധി. എന്നാൽ മകന് പോലും അവകാശമില്ലാത്തതിൽ മരുമകൾക്ക് എങ്ങനെ അവകാശമുണ്ടാകുമെന്ന് സതീഷ് ചന്ദര്‍ അഹൂജ വാദിച്ചു. പരമ്പരാഗതമായി കൈമാറിക്കിട്ടിയ സ്വത്തിനെ മാത്രം പലര്‍ക്ക്  അവകാശമുള്ള സ്വത്ത് എന്നരീതിയില്‍ പതിനേഴാം സെക്ഷനിലെ 2അം ക്ലോസിനെ കാണാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.ഗാര്‍ഹിക പീഡനം നടക്കുന്നുവെന്ന് പരാതിപ്പെടുന്നവര്‍ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് മാറി താമസിക്കണമെന്ന ധാരണകൾക്ക് പുറത്ത് സ്ത്രീകളെ പിന്തുണക്കുന്നതാണ് കോടതിയുടെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments