Webdunia - Bharat's app for daily news and videos

Install App

അമ്മയെ കൊണ്ട് മടുത്തു, അതാ കൊന്നത് ; ഒടുവിൽ ആ മകൻ കുറ്റസമ്മതം നടത്തി

ആ മകൻ പറഞ്ഞത് കേട്ട് പോലീസുകാർ ഞെട്ടി

Webdunia
വെള്ളി, 26 മെയ് 2017 (09:10 IST)
ഏറെ കോളിളക്കം സൃഷ്ടിച്ച കൊലക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊലചെയ്യപ്പെട്ടത്. കേസിൽ ഒരാൾ അറസ്റ്റിൽ. കൊല ചെയ്യപ്പെട്ട സ്ത്രീയുടെ 21 വയസുള്ള ഇവരുടെ മകന്‍ സിദ്ധാന്തിനെയാണ് പോലീസ് അറസ്റ്  ചെയ്തത്. കൊലപാതകത്തിന് പിന്നിൽ മകനാണെന്ന് പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു.
 
ഇയാൾ കൊലക്കുറ്റം സമ്മതിച്ചു. അമ്മയുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും സഹിക്കവയ്യാതെയാണ് കൊലപാതകം ചെയ്തതെന്നും മകൻ പൊലീസിന് മൊഴി നൽകി. സംഭവ ദിവസവും വീട്ടിൽ വഴക്ക് നടന്നിരുന്നു. പെട്ടന്നുണ്ടായ ദേഷ്യത്തിലാണ് അമ്മയെ കൊന്നതെന്നും മകൻ മൊഴി നൽകി.   
 
കൊലപാതകം ചെയ്തത് മകൻ തന്നെയാണെന്ന് വ്യക്തമാകുന്ന താരതത്തിലുള്ള സൂചനകൾ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. മൃതദേഹത്തിന് സമീപം ചുവരില്‍ ചോര കൊണ്ട് എഴുതിയ വാക്കുകളും സ്‌മൈലിയും പൊലീസ് കണ്ടെത്തി. ഇവരെ കൊണ്ട് മടുത്തെന്നും നിങ്ങളെന്നെ കണ്ടെത്തി തൂക്കിക്കൊല്ലൂ എന്നുമാണ് ചുവരില്‍ സ്‌മൈലിക്കൊപ്പം എഴുതി ചേര്‍ത്തിയിരുന്നത്.
 
മുംബൈ പൊലീസ് ഇന്‍സ്‌പെക്ടര്‍ ധ്യാനേശ്വര്‍ ഗനോറിന്റെ ഭാര്യ ദീപാലി ഗാനോറിന്റെ മൃതദേഹമാണ് മുംബൈയിലെ സാന്റാ ക്രൂസ് ഹോമിലെ ഫ്‌ലാറ്റില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments