Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വേദാന്തക്ക് കുലുക്കമില്ല; തൂത്തുക്കുടിയിലെ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് കമ്പനി അധികൃതർ

വേദാന്തക്ക് കുലുക്കമില്ല; തൂത്തുക്കുടിയിലെ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് കമ്പനി അധികൃതർ
, ശനി, 26 മെയ് 2018 (18:41 IST)
തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റിനെതിരെ സമരം ചെയ്ത 13 പേർ വെടിയേറ്റ് മരിച്ചിട്ടും വേദാന്ത ഗ്രൂപ്പിനു കുലുക്കമില്ല. പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനവുമായി മുന്നോട്ടു പോകുമെന്ന് കമ്പനി എക്സിക്യൂട്ടിവ് പി രാംനാഥ്. വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനു നൽകിയ അഭിമുഖത്തിലാണ് രാംനാഥ് നിലപാട് വ്യക്തമാക്കിയത്.
 
അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ മാർച്ചിൽ അടച്ച പ്ലാന്റിന് ലൈസൻസ് പുതുക്കി ലഭിച്ചിട്ടില്ല. അനുമതിയില്ലാ‍തെ പ്ലാന്റ് വീണ്ടും തുറന്നു പ്രവർത്തിക്കുന്നു എന്ന അരോപണത്തെ തുടർന്ന് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ്. പ്ലാന്റിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേതിച്ചിരിക്കുകയാണ്. 
 
പ്രതി വർഷം 40,000 ടൺ ചെമ്പാണ് ഇവിടെ ഉല്പാതിപ്പിക്കുന്നത്. രണ്ടാം ഘട്ട വികസനത്തിലൂടെ ഇത് ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്ലാന്റ് തുറന്ന് പ്രവർത്തിക്കാനാമെന്നും പ്രദേശവാസികളുമായി സഹകരിച്ച് മുന്നോട്ടുപോകാനാണ് കമ്പനി ആഗ്രഹിക്കുന്നത് എന്നും രാംനാഥ് പറഞ്ഞു.
 
തൂത്തുക്കുടിയിൽ വെടിവെപ്പ് നടന്നതിനെ സർക്കാർ ന്യായീകരിച്ചെങ്കിലും പ്ലാന്റ് അടച്ചുപൂട്ടാൻ ആലോചിക്കുന്നതായി സർക്കാർ നിലപാട്  വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്ലന്റിലെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് കമ്പനി അധികൃതർ പരസ്യമായി പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെങ്ങന്നൂരില്‍ കൊട്ടിക്കലാശം; മാന്നാറില്‍ എൽഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി