Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നിത്തലയുടെ മകന് സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്ക്

Ramesh Chennithala
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന് 2017ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക്. ചെന്നിത്തലയുടെ മകന്‍ രമിത്തിന് ഇരുനൂറ്റിപ്പത്താം റാങ്കാണ് ലഭിച്ചിരിക്കുന്നത്.
 
കേരളത്തില്‍ നിന്ന് 26 പേരാണ് പട്ടികയിലുള്ളത്. അനുദീപ് ദുരിഷെട്ടി എന്ന ഹൈദരാബാദുകാരനാണ് ഒന്നാം റാങ്ക്. 
 
ശിഖ സുരേന്ദ്രന്‍(റാങ്ക് - 16), അഞ്ജലി(റാങ്ക് - 26), സമീറ(റാങ്ക് - 28) എന്നിവരാണ് കേരളത്തില്‍ നിന്ന് റാങ്ക് നിരയില്‍ മുന്നിലുള്ളവര്‍. 
 
2017 ഒക്‍ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടന്ന എഴുത്തുപരീക്ഷയില്‍ മികവുകാട്ടിയവരെ ഈ വര്‍ഷം നടത്തിയ ഇന്‍റര്‍‌വ്യൂവിന്‍റെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഊഹിക്കാന്‍ കഴിയാത്ത ആപത്തിലേക്ക് നാടിനെ എത്തിക്കാനായിരുന്നു ശ്രമം; ആഭാസ ഹര്‍ത്താലിനെതിരെ മുഖ്യമന്ത്രി