Publish Date: Tue, 08 Feb 2022 (15:35 IST)
Updated Date: Tue, 08 Feb 2022 (15:37 IST)
ത്രിപുരയില്‍ രണ്ടു എംഎല്‍എമാര്‍ ബിജെപിയില്‍ നിന്ന് പിരിഞ്ഞ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എംഎല്‍എ മാരായ സുധീപ് റോയി, ആശിഷ് കുമാര്‍ എന്നിവരാണ് തിങ്കളാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വാര്‍ത്ത ഏജന്‍സിയായ എഎന്‍ ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനുമുന്‍പായി രണ്ടു എംഎല്‍എമാരും ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കണ്ടിരുന്നു.
രാജിയോടെ 60 മെംബര്‍മാരുള്ള ത്രിപുര നിയമസഭയില്‍ ബിജെപിയുടെ ശക്തി 33ആയി കുറഞ്ഞു. നിരവധി എംഎല്‍എമാര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യമുള്ളവരാണ്. എന്നാല്‍ അവരൊക്കെ കുറച്ച് കാത്തിരിക്കേണ്ടിവരും. ഗുജറാത്തിനും ഹിമാചലിനുമൊപ്പം ത്രിപുരയും തിരഞ്ഞെടുപ്പിലേക്ക് പോകുമെന്ന് പാര്‍ട്ടി വിട്ട ശേഷം സുധീപ് റോയി പറഞ്ഞു.