Publish Date: Mon, 24 Jul 2023 (10:40 IST)
Updated Date: Mon, 24 Jul 2023 (10:41 IST)
തക്കാളിക്ക് വിലക്കൂടുതലാണെങ്കില്‍ വാങ്ങരുതെന്നും വീട്ടില്‍ വളര്‍ത്താന്‍ ശ്രമിക്കണമെന്നും യുപി മന്ത്രി പ്രതിഭ ശുക്ല. സംസ്ഥാനം വുമണ്‍ ഡവലപ്‌മെന്റ് ആന്റ് ചൈല്‍ഡ് ന്യൂട്രീഷന്‍ മന്ത്രിയാണ് പ്രതിഭ ശുക്ല. ഞായറാഴ്ച ജനങ്ങളോട് തക്കാളി കഴിക്കുന്നത് നിര്‍ത്താന്‍ നിര്‍ദേശിക്കുകയായിരുന്നു അവര്‍. പകരം വീടുകളില്‍ തക്കാളി കൃഷി ചെയ്യാനും നിര്‍ദേശിച്ചു.
തക്കാളി ആരും കഴിക്കാതിരുന്നാല്‍ അതിന്റെ വില കുറയുമെന്നാണ് മന്ത്രി പറയുന്നത്. തക്കാളിക്ക് പകരം നാരങ്ങ ഉപയോഗിക്കാമെന്നും അവര്‍ പറയുന്നു.