Publish Date: Wed, 27 Apr 2022 (09:08 IST)
Updated Date: Wed, 27 Apr 2022 (09:10 IST)
കാളിമേട് ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു. തഞ്ചാവൂരിന് സമീപമാണ് അപകടം ഉണ്ടായത്. രഥം എഴുന്നള്ളിപ്പിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്. പത്തുപേര്‍ സംഭവസ്ഥാലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരണപ്പെട്ടത്. അതേസമയം സംഭവത്തില്‍ പത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.