Webdunia - Bharat's app for daily news and videos

Install App

സൈനികനായ അച്ഛന്റെ തോക്ക് ഉപയോഗിച്ച് ടിക്ടോക് വീഡിയോ, അബദ്ധത്തിൽ വെടിയേറ്റ് 17കാരന് ദാരുണാന്ത്യം

Webdunia
ചൊവ്വ, 14 ജനുവരി 2020 (18:22 IST)
ബറേലി: സൈനികനായ അച്ഛന്റെ തോക്ക് ഉപയോഗിച്ച് ടിക്‌ടോക്ക് വീഡിയോ ചെയ്യുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് 18കാരൻ മരിച്ചു. ഉത്തർപ്രദേശിലെ ബറേലിയിൽ മുധിര ബീകംപൂർ ഗ്രാമത്തിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. പ്ലസ് ടു വിദ്യർത്ഥിയായ കേശവ് കുമാറാണ് തോക്ക് ഉപയോഗിച്ച് ടിക്‌ടോക് വീഡിയോ പകർത്തുന്നതിനിടയിൽ മരിച്ചത്.
 
സ്കൂൾവിട്ട് വീട്ടിലെത്തിയ വിദ്യാർത്ഥി അമ്മയുടെ പക്കൽ നിന്നും നിർബന്ധ പൂർവം സൈനികനായ അച്ഛന്റെ തോക്ക് വാങ്ങുകയായിരുന്നു. തോക്ക് മകന് നൽകിയ ശേഷം അടുക്കളയിൽ ജോലികൾക്കായി പോയ അമ്മ വെടിയൊച്ച കേട്ട് ഓടിയെത്തിയപ്പോൾ തലയ്ക്ക് വെടിയേറ്റ നിലയിൽ കേശവിനെ കണ്ടെത്തുകയായിരുന്നു.
 
ഉടൻ തന്നെ കേശവിനെ ബറേലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിലെ ചുമരിൽ പതിച്ചിരുന്ന തോളിൽ തോക്കേന്തി നിൽക്കുന്ന പട്ടാലക്കാരനെ അനുകരിച്ച് വീഡിയോ പകർത്തുന്നതിനിടെയാണ് അപകടം. ട്ക്‌ടോക് ഉൾപ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളിൽ കേശവ് വളരെ സജീവമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments