Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സ്ത്രീയുടെ വയറ്റിൽനിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ലക്ഷക്കണക്കിന് രൂപ വിലവരുന്ന ആഭരണങ്ങൾ !

സ്ത്രീയുടെ വയറ്റിൽനിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ലക്ഷക്കണക്കിന് രൂപ വിലവരുന്ന ആഭരണങ്ങൾ !
, ബുധന്‍, 14 നവം‌ബര്‍ 2018 (15:45 IST)
അഹമ്മദാബാദ്: മാനസിക ആസ്വാസ്ഥ്യം നേരിടുന്ന സ്ത്രീയുടെ വയറ്റിൽനിന്നും ഡോക്ടർമർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒന്നരക്കിലോ തൂക്കം വരുന്ന ലോഹ വസ്തുക്ലൾ. ഇതിൽ താലിമാലായും വളകളും മോതിരങ്ങളും ഉൾപ്പടെയുള്ള വിലപിടിപ്പുള്ള ആഭരണങ്ങളും ഉണ്ടായിരുന്നു.
 
താലിമാല സ്വർണത്തിലും പിച്ചളിയിലും പണിത വളകൾ, മോതിരങ്ങങ്ങൾ, ഇരുമ്പാണികൾ, സേഫ്റ്റി പിന്നുകൾ എന്നിവയണ് ഇവരുടെ വയറ്റിൽനിന്നും ഡോക്ടർമാർ പുറത്തെടുത്തത്. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് ഇവ പുറത്തെടുക്കാ‍നായത്. അക്യുഫാജിയ എന്ന രോഗ ബാധിതയായ ഇവർ വിഴുങ്ങിയതാണ് ഈ ലോഹ വസ്തുക്കൾ എന്ന് ഡോക്ടർമാർ പറഞ്ഞു. 
 
തെരുവില്‍ അലഞ്ഞുതിരിയുകയായിരുന്ന സ്ത്രീയെ ആരൊക്കെയോ ചേര്‍ന്ന് മാനസിക രോഗ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ വച്ച്‌ വയറുവേദന അനുഭവപ്പെടുന്നതായി പറയുകയും സിവില്‍ ഹോസ്പിറ്റലിലേക്ക് പരിശോധനയ്ക്കായി കൊണ്ടുവരികയും ചെയ്തു. തുടര്‍ന്ന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെൺകുട്ടി സ്വന്തം ഫോണിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന നഗ്നദൃശ്യങ്ങൾ പോൺ സൈറ്റുകളിലെത്തി, രണ്ട് യുവാക്കൾ പിടിയിൽ