Publish Date: Sat, 05 Mar 2022 (19:54 IST)
Updated Date: Sat, 05 Mar 2022 (19:55 IST)
അവധി ലഭിക്കാത്തതിനെ തുടര്‍ന്ന് മലയാളി ജവാന്‍ ജീവനൊടുക്കി. യുപി തെരഞ്ഞെടുപ്പ് സുരക്ഷാ ഡ്യൂട്ടിക്കെത്തിയ മലയാളി ജവാനാണ് സ്വയം വെടിവെച്ചത്. കണ്ണൂര്‍ തെക്കി ബസാര്‍ സ്വദേശിയായ ഇഞജഎ ല്‍വാന്‍ വിപിന്‍ ദാസ് (37) ആണ് സ്വയം വിയുതിര്‍ത്ത് ജീവനൊടുക്കിയത്. വിപിന്‍ ദാസ് യുപിയിലെ ചന്തലിയില്‍ തെരഞ്ഞെടുപ് ഡ്യൂട്ടിയിലായിരുന്നു. തന്റെ സര്‍വീസ് റൈഫിള്‍ ഉപയോഗിയ്യാണ് ഇയാള്‍ വെടിവെച്ചത്. വിപിന്‍ തന്റെ പുതിയ വീടിന്റെ കുറ്റിയടി ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അവധിക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും അവധി നല്‍കിയില്ല. ഇതാണ് മരണത്തില്‍ കൊണ്ടെത്തിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.