Publish Date: Fri, 06 Jul 2018 (15:10 IST)
Updated Date: Fri, 06 Jul 2018 (15:13 IST)
അയൽവാസിയുടെ ശാരീരികവും മാനസികവുമായ അതിക്രമ സഹിക്കാൻ കഴിയ്യതെ പതിനേഴുകാരി ജീവനൊടുക്കി. മധ്യപ്രദേശിലെ ഇൻഡോറിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അയൽവാസി പെൺകുട്ടിയെ ലൈംഗീകമായി അതിക്രമിച്ചെന്ന് പല തവണ പരാതിപ്പെട്ടിട്ടും പൊലിസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പെൺകുട്ടിയുടെ കുടുംബം കുറ്റപ്പെടുത്തി.
അയൽവാസിക്കെതിരെ ആത്മഹത്യക്കുറിപ്പ് എഴുതിവച്ച ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ഇയാൾ തന്നെ ഉപദ്രവിച്ചിരുന്നെന്നും ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് തന്നെ അപമാനിച്ചുവെന്നും പെൺകുട്ടി ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ കാര്യങ്ങളിലും ആളുകൾ തന്നെയാണ് കുറ്റപ്പെടുത്തുന്നത് എന്നും അതിനാൽ താൻ ഇല്ലാതായാൽ ഇതെല്ലാം അവസാനിക്കുമെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. പത്താം ക്ലാസ് വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്തത്.