Webdunia - Bharat's app for daily news and videos

Install App

നോട്ട് പ്രതിസന്ധിയില്‍ കല്യാണങ്ങള്‍ മുടങ്ങിയെങ്കിലും കേന്ദ്രമന്ത്രി ഗഡ്‌ഗരിയുടെ മകള്‍ക്കും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും ആഡംബര കല്യാണം

നോട്ട് പ്രതിസന്ധിക്കിടയിലും മന്ത്രിമക്കള്‍ക്ക് ആര്‍ഭാട മംഗല്യം

Webdunia
ഞായര്‍, 4 ഡിസം‌ബര്‍ 2016 (17:02 IST)
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് 50, 000 ത്തോളം കല്യാണങ്ങള്‍ മുടങ്ങിയെന്ന വാര്‍ത്തകള്‍ വരുന്നതിനു തൊട്ടു പിന്നാലെയാണ് രണ്ട് ആഡംബര വിവാഹങ്ങള്‍ക്ക് രാജ്യം സാക്ഷിയായത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയുടെ മകളുടെ വിവാഹവും കേരളത്തിലെ മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹവും.
 
നാഗ്‌പുരില്‍ വെച്ചു നടന്ന വിവാഹച്ചടങ്ങില്‍ നിരവധി ഉയര്‍ന്ന രാഷ്‌ട്രീയനേതാക്കള്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ, ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവത്, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് എന്നിവര്‍ നിധിന്‍ ഗഡ്‌കരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഗഡ്‌കരിയുടെ ഇളയമകളായ കേത്‌കിയും യു എസില്‍ ഫേസ്‌ബുക്കില്‍ ജോലി ചെയ്യുന്ന ആദിത്യ കക്ഷേദികരും തമ്മിലുള്ള വിവാഹമായിരുന്നു ഇന്ന് നടന്നത്.
 
അതേസമയം, കേരളത്തില്‍ നടന്ന ആഡംബരവിവാഹം മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും വ്യവസായ പ്രമുഖന്‍ ബിജു രമേശിന്റെ മകളും തമ്മിലുള്ളത് ആയിരുന്നു. അക്ഷര്‍ധാം ക്ഷേത്രത്തിന്റെ മാതൃകയില്‍ ആയിരുന്നു വിവാഹവേദി പണികഴിപ്പിച്ചത്. മന്ത്രിമാരും വ്യവസായികളും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അടക്കം 20, 000 ത്തോളം പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments