Webdunia - Bharat's app for daily news and videos

Install App

മറഞ്ഞത് ‘പാടും നിലാ’; എസ്‌പി‌ബിയുടെ വിയോഗത്തില്‍ വിതുമ്പി രാജ്യം

ജോര്‍ജി സാം
വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (14:00 IST)
ഇന്ത്യന്‍ സംഗീതലോകത്തെ വിസ്‌മയമായിരുന്നു എസ് പി ബി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന എസ് പി ബാലസുബ്രഹ്‌മണ്യം. സിനിമാസംഗീതലോകത്തെ കിരീടം വയ്‌ക്കാത്ത രാജാവ്. പതിനായിരക്കണക്കിന് ഗാനങ്ങളിലൂടെ ആസ്വാദകരെ അനുഭൂതിയുടെ മറുകരയിലെത്തിച്ച നാദസൌകുമാര്യം.
 
ആറുതവണയാണ് മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം എസ് പി ബിയെ തേടിയെത്തിയത്. ശങ്കരാഭരണം, ഏക് ദുജേ കേ ലിയേ, സാഗര സംഗമം, രുദ്രവീണ, സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗവൈ, മിന്‍‌സാരക്കനവ് എന്നീ സിനിമകളിലെ ഗാനങ്ങള്‍ക്കായിരുന്നു ആ ദേശീയ പുരസ്‌കാരങ്ങള്‍.
 
രാജ്യം എസ് പി ബാലസുബ്രഹ്‌മണ്യത്തിന് 2001ല്‍ പത്‌മശ്രീയും 2011ല്‍ പത്‌മഭൂഷണും നല്‍കി ആദരിച്ചു. പല സംസ്ഥാനങ്ങളുടെയും സര്‍ക്കാര്‍ അവാര്‍ഡുകള്‍ ഒട്ടേറെത്തവണ അദ്ദേഹത്തിന് ലഭിച്ചു. പല തവണ ഫിലിം ഫെയര്‍, നന്ദി പുരസ്‌കാരങ്ങള്‍ എസ് പി ബിയെ തേടിവന്നു.
 
ആയിരക്കണക്കിന് പുരസ്‌കാരങ്ങള്‍ക്കിടയിലും ഏറ്റവും വലിയ പുരസ്‌കാരം അദ്ദേഹത്തിനൊപ്പം എന്നും ഉണ്ടായിരുന്നു. അത്, എല്ലാ ഭാഷകളിലുമുള്ള ആരാധകരുടെ സ്‌നേഹമായിരുന്നു. അതേ, എസ് പി ബി എന്ന മൂന്നക്ഷരത്തോട് സംഗീതാസ്വാദകര്‍ക്ക് എന്നും എപ്പോഴും പ്രിയമാണ്. അത് എത്രകാലം കഴിഞ്ഞാലും മറഞ്ഞുപോവുകയുമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments