Webdunia - Bharat's app for daily news and videos

Install App

'റീൽസ്' ഇനി കൂടുതൽ നേരം ഓടും; ഇൻസ്റ്റഗ്രാം റീൽസ് വീഡിയോകളുടെ ദൈർഘ്യം ഇനി 30 സെക്കൻഡ്

Webdunia
വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (13:36 IST)
ഇൻസ്റ്റഗ്രാം റീൽസ് രാജ്യത്ത് വലിയ തരംഗമായി മാറിക്കഴിഞ്ഞു. ടിക്‌ടോക്കിന്റെ അസാനിധ്യമാണ് റീൽസിന് കൂടുതൽ പ്രചാരം നൽകിയത് എങ്കിലും റീൽസിനെ പൂർണമായും ഉപയോക്താക്കൾ സ്വീകരിച്ചുകഴിഞ്ഞു. അകെ ഒരു പരാതി ഉള്ളത് വീഡിയോകൾക്ക് 15 സെക്കൻഡ് മാത്രമാണ് ദൈർഖ്യമുള്ളത് എന്നതാണ്. എന്നാൽ ഇനി പരാതികൾ വേണ്ട. 30 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകൾ ഇനി റിൽസിൽ ക്രിയേറ്റ് ചെയ്യാം. 
 
വീഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ടൈമര്‍ 10 സെക്കൻഡ് നേരത്തേയ്ക്ക് നീട്ടാനും സാധിയ്ക്കും. അതായത് ക്യാമറ സെറ്റ് ചെയ്ത ശേഷം ഫ്രെയിമിന് മുന്നിൽനിന്ന് തയ്യാറെടുപ്പ് നടത്താൻ സമയം ലഭിയ്ക്കുമെന്ന് സാരം. വീഡിയോ എഡിറ്റിങ്ങിലും കൂടുതൽ ഓപ്ഷനുകൾ പുതിയ അപ്ഡേഷനിൽ ലഭ്യമാകും. ഉപയോക്താക്കൾക്ക് റീൽസ് വീഡിയോ കാണുന്നതിനും നിർമ്മിയ്ക്കന്നതിനുമായി പ്രത്യേക റീൽസ് ടാബ് ഇൻസ്റ്റാഗ്രാമിൽ നൽകിയിരുന്നു. റീൽസ് അവതരിപ്പിച്ചതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ ഉപയോക്തക്കളുടെ എണ്ണം വലിയ രീതിയിൽ വർധിയ്ക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments