Publish Date: Tue, 19 Mar 2019 (14:20 IST)
Updated Date: Tue, 19 Mar 2019 (14:22 IST)
സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ പൊലീസ് തുടര്‍നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് ആൽവിൻ ആന്റണിയും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഡിജിപി ലോക്നാഥ് ബഹ്റക്ക് പരാതി നൽകി.
അതേസമയം, വീടു കയറി ആക്രമിച്ച പരാതിയുമായി മുന്നോട്ട് പോയാല്‍ ആരോപണ വിധേയയായ പെണ്‍കുട്ടിയെ ഉപയോഗിച്ച് കുടുക്കുമെന്ന് വിവിധ കേന്ദ്രങ്ങളിലൂടെ റോഷന്‍ ആന്‍ഡ്രൂസ് ഭീഷണിപ്പെടുത്തുകയാണെന്ന് ആല്‍വിന്‍ ആന്‍റണി പറയുന്നു.
മകനും സഹസംവിധായകനുമായ ആല്‍വിന്‍ ജോണ്‍ ആന്റണിക്കെതിരെ സുഹൃത്തായ പെണ്‍കുട്ടിയെ കൊണ്ട് പൊലീസില്‍ പരാതി കൊടുപ്പിക്കുമെന്നാണ് ഭീഷണിയെന്ന് ആല്‍വിന്‍ പറഞ്ഞു. സംവിധായകന്റെ ആക്രമണത്തില്‍ എറണാകുളം സൗത്ത്പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം വൈകുന്നുവെന്നാണ് ആൽവിൻ ആന്റണിയുടെ ആരോപണം.
കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംവിധായകനും സംഘവും ആല്‍വിന്റെ വീട്ടിലെ ജനലും മറ്റും അടിച്ചു തകര്‍ത്തതിനു പുറമെ, സ്ത്രീകളെ ഉപദ്രവിച്ചതായും പരാതിയില്‍ പറയുന്നു.
അതേസമയം, ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മ്മാതാക്കളുടെ സംഘടന വിലക്കി. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണം എന്നും നിര്‍മ്മാതാക്കളുടെ സംഘടന നിര്‍ദേശം നല്‍കി. കൊച്ചി പനമ്പിള്ളി നഗറിലുള്ള തന്റെ വീട്ടില്‍ എത്തി റോഷന്‍ ആന്‍ഡ്രൂസും സുഹൃത്ത് നവാസും ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണ് ആല്‍വിന്‍ ആന്റണി പരാതിയില്‍ പറയുന്നത്.