സ്‌കൂളിലെ ശുചിമുറിയില്‍ ആറു വയസുകാരി പീഡനത്തിനിരയായി; ജോലിക്കാരന്‍ പിടിയില്‍
സ്‌കൂളിലെ ശുചിമുറിയില്‍ ആറു വയസുകാരി പീഡനത്തിനിരയായി; ജോലിക്കാരന്‍ പിടിയില്‍
Publish Date: Thu, 05 Oct 2017 (14:36 IST)
Updated Date: Thu, 05 Oct 2017 (14:38 IST)
ആറു വയസുകാരി സ്‌കൂളിലെ ശുചിമുറിയില്‍ പീഡനത്തിന് ഇരയായി. ദക്ഷിണ ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. സ്‌കൂളിലെ ജോലിക്കാരനാണ് കുട്ടിയെ മാനഭംഗപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കൊച്ചു കുട്ടികള്‍ക്ക് ശുചിമുറിയില്‍ സല്‍ഹായത്തിനായി സ്‌കൂളില്‍ വനിതാ ജീവനക്കാരെ നിയോഗിച്ചിരുന്നു. സംഭവദിവസം പെണ്‍കുട്ടി ശുചിമുറിയില്‍ എത്തിയപ്പോള്‍ സഹായത്തിനായി എത്തിയത് പ്രതിയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.
വീട്ടിലെത്തിയ കുട്ടി പീഡനവിവരം മാതാപിതാക്കളോട് പറയുകയും ഇവര്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പലിന് പരാതി നല്‍കുകയുമായിരുന്നു. വൈദ്യപരിശോധനയില്‍ കുട്ടി മാനഭംഗത്തിന് ഇരയായെന്ന് സ്ഥിരീകരിച്ചു. പ്രതിക്കെതീരെ മാനഭംഗത്തിനും പോക്‌സോ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു.