ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചെന്ന് പരാതി; പ്രമുഖ നടന്‍ ഒളിവില്‍
മയക്കുമരുന്ന് കലര്‍ത്തി പീഡനം; പ്രമുഖ നടന്‍ ഒളിവില്‍
Publish Date: Fri, 29 Dec 2017 (12:29 IST)
Updated Date: Fri, 29 Dec 2017 (12:32 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിന് ശേഷം നിരവധി നടിമാരാണ് വിവിധ ഭാഷകളില്‍ പീഡന ആരോപണങ്ങളുമായി എത്തിയത്. ഇപ്പോഴിതാ പ്രമുഖ നടന്‍ പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി രംഗത്തെത്തിയിരിക്കുകയാണ്.
ബംഗുളുരു സ്വദേശിനിയായ യുവതിയാണ് കന്നടത്തിലെ പ്രമുഖ നടന്‍ സുബ്രമണ്യ പീഡിപ്പിച്ചെന്ന പരാതി നല്‍കിയിരിക്കുന്നത്. ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
സുബ്രമണ്യയുമായി വിവാഹം ഉറപ്പിച്ചിരുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പാര്‍ട്ടിക്കെത്തിയ യുവതിക്ക് ശീതള പാനീയത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിക്കുകയായിരുന്നു. വവിവാഹം നിശ്ചയിച്ചതിനാല്‍ ആദ്യം പരാതി നല്‍കാന്‍ യുവതി തയ്യാറായിരുന്നില്ല. എന്നാല്‍ സംഭവത്തിന് ശേഷം നടന്‍ അവഗണിക്കാന്‍ തുടങ്ങിയതോടെ യുവതി പരാതിയുമായി എത്തുകയായിരുന്നു. ബസനഗുഡി വനിതാ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് സുബ്രമണ്യന്‍ ഒളിവിലാണ്.