ഇത്തവണ കാലവര്‍ഷത്തില്‍ മഴ കുറയും; ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജൂണ്‍ മാസത്തില്‍ ചൂട് കൂടും

ശ്രീനു എസ്
ശനി, 30 മെയ് 2026 (15:20 IST)
ജൂണ്‍ മാസത്തില്‍ രാജ്യത്ത് ചൂട് കൂടുതലായിരിക്കുമെന്ന് ഐഎംഡി പ്രവചിച്ചു. യുപി, ഹരിയാന, പഞ്ചാബ്, ബിഹാര്‍, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും മഹാരാഷ്ട്ര, തെലങ്കാന, ഹിമാചല്‍ പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും ജൂണില്‍ ചൂട് സാധാരണയേക്കാള്‍ കൂടുതലായിരിക്കുമെന്ന് ഐഎംഡി പ്രവചിച്ചു. 
 
എന്നിരുന്നാലും, രാജസ്ഥാനിലും ജാര്‍ഖണ്ഡിലും ഈ മാസം സാധാരണയേക്കാള്‍ കുറഞ്ഞ ചൂട് അനുഭവപ്പെടാം. ഐഎംഡിയുടെ കണക്കനുസരിച്ച് ഈ സീസണിലെ മഴ 90ശതമാനം മാത്രമായിരിക്കും. മധ്യ, കിഴക്കന്‍ ഭൂമധ്യരേഖാ പസഫിക്കിലെ സമുദ്രജലം ചൂടാകുന്ന ഒരു കാലാവസ്ഥാ പ്രതിഭാസമായ എല്‍ നിനോയുടെ ശക്തമായ വികാസമാണ് മണ്‍സൂണ്‍ കുറയാന്‍ കാരണമെന്ന് ഐഎംഡി പറയുന്നു. 
 
അതേസമയം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,  മലപ്പുറം, കോഴിക്കോട് എന്നീ  ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സ്വമേധയാ ഉള്ള ലൈംഗികത്തൊഴിൽ നിയമവിരുദ്ധമല്ല, റെയ്ഡിൽ പിടിക്കുന്നവരെ കസ്റ്റഡിയിലെടുക്കരുത് : സുപ്രീം കോടതി

ഇസ്രായേല്‍ ലെബനന്‍ ആക്രമണം: അമേരിക്കയുമായുള്ള ചര്‍ച്ച ഇറാന്‍ നിര്‍ത്തിവച്ചു

2.78 കോടി എന്തിന് നൽകി?, എന്ത് സേവനമാണ് നൽകിയത്, തെളിവെവിടെ: വീണയെ ചോദ്യം ചെയ്യും

ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം

മണ്‍സൂണ്‍ എത്തുന്നതിനു മുമ്പുതന്നെ പനി പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത് 1.48 ലക്ഷത്തിലധികം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ ദുരൂഹ സാഹചര്യത്തില്‍ കാര്‍ കണ്ടെത്തി; അകത്ത് രക്തക്കറ, സമീപത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷാ ഫോര്‍മാറ്റില്‍ നീറ്റ് പുനഃപരീക്ഷ നടത്തുന്നത് പ്രായോഗികമല്ല: സുപ്രീം കോടതി

കൊച്ചിയില്‍ ഈവ് ടീസിംഗ് ചോദ്യം ചെയ്തതിന് പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം

ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ചോക്ലേറ്റ് വിതരണം ചെയ്ത സംഭവം; ബിജെപി എംഎല്‍എ വി മുരളീധരനെതിരെ വിമര്‍ശനം

അന്ന് പറഞ്ഞു, 'സംസ്ഥാനം കുറയ്ക്കണം', ഇന്ന് 'കുറയ്ക്കില്ല'; സതീശൻ പറ്റിച്ചോ?

അടുത്ത ലേഖനം
Show comments