Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇളവുകൾ വെട്ടിക്കുറച്ച് റെയിൽവേ: മുതിർന്ന പൗരന്മാരട‌ക്കം ഇനി ഫുൾ ചാർജ് നൽകണം

ഇളവുകൾ വെട്ടിക്കുറച്ച് റെയിൽവേ: മുതിർന്ന പൗരന്മാരട‌ക്കം ഇനി ഫുൾ ചാർജ് നൽകണം
, വെള്ളി, 10 ഡിസം‌ബര്‍ 2021 (17:25 IST)
മുതിർന്ന പൗരന്മാർക്ക് ഉൾപ്പടെയുള്ള യാത്രാ നിരക്കിളവുകൾ തിരികെകൊണ്ട് വരില്ലെന്ന് റെയിൽവെ. കൊവിഡ് മൂലം നിർത്തിവെച്ച സർവീസുകൾ സാധാരണനിലയിലായെങ്കിലും നിരക്കുകളിലെ ഇളവുകൾ തിരികെ കൊണ്ടുവരില്ലെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചത്.
 
കൊവിഡ് വ്യാപനത്തെ തുട‍ർന്ന്  കഴിഞ്ഞ വർഷം മാർച്ചിൽ ഭിന്നശേഷിക്കാർ, രോഗികൾ ഉൾപ്പടെ തെരഞ്ഞെടുത്ത നാല് വിഭാഗങ്ങളൊഴികെ മറ്റെല്ലാവർക്കുമുള്ള ഇളവുകളും റെയിൽവേ നിർത്തിവെച്ചിരുന്നു. കൊവിഡിന് മുൻപ് മുതിർന്ന പൗരന്മാർ, പൊലീസ് മെഡൽ ജേതാക്കൾ, ദേശീയ പുരസ്കാരം നേടിയ അധ്യാപകർ, യുദ്ധത്തിൽ മരിച്ചവരുടെ വിധവകൾ, കലാപ്രവർത്തകർ, കായികമേളകളിൽ പങ്കെടുക്കുന്നവർ തുടങ്ങിയ 53 വിഭാഗങ്ങൾക്ക് 50 മുതൽ 75 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ ഇളവ് അനുവദിച്ചിരുന്നു.
 
യാത്രാഇളവുകൾ പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്നും റെയിൽവേയ്ക്ക് മുന്നിൽ അപേക്ഷകളെത്തിയെന്നും എന്നാൽ നിലവിലെ സാമ്പത്തികസ്ഥിതിയിൽ കൂടുതൽ ഇളവുകൾ നൽകുക പ്രായോ​ഗികല്ലെന്നും മന്ത്രി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു, പൊതുമേഖല ബാങ്ക് ഓഹരികളിൽ കുതിപ്പ്