Webdunia - Bharat's app for daily news and videos

Install App

അനിശ്ചിതത്വത്തിന് വിരാമം, അമേഠിക്ക് പുറമെ രാഹുൽ ഗാന്ധി വയനാട്ടിലും മത്സരിക്കും

Webdunia
ഞായര്‍, 31 മാര്‍ച്ച് 2019 (11:34 IST)
രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്നും ജനവിധി തേടും. ഏറെ നാളത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ടാണ്  ഡൽഹിയിൽ എ കെ ആന്റണി പ്രഖ്യാപനം നടത്തിയത്. കോൺഗ്രസിലെ മുതിർന്ന ദേശീയ നേതാക്കൾ കൂടിയാലോചന നടത്തിയ ശേഷമായിരുന്നു അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.
 
തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആവശ്യം രാഹുൽ ഗാന്ധി നിരാകരിക്കാൻ സാധിക്കില്ല. അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന മണ്ഡലമായതിനാൽ തെക്കേ ഇന്ത്യയിൽ രാഹുൽ ഗാന്ധിക്ക് മത്സരിക്കാൻ ഏറ്റവും അനുയോജ്യമായ മണ്ഡലമാണ് വയനാട് എന്ന് എ കെ ആന്റണി വ്യക്തമാക്കി. അമേഠിക്ക് പുറമെയാണ് രാഹുൽ വയനാട്ടിൽ നിന്നും ജനവിധി തേടുക.  
 
രാഹുൽ ഗന്ധി തന്റെ നിലപാട് നേരത്തെ തന്നെ മുതിർന്ന ദേശീയ നേതാക്കളെ അറിയിച്ചിരുന്നു, തുടർന്ന് എ കെ ആന്റണി കെ സി വേണുഗോപാൽ, ഉൾപ്പടെയുള്ള നേതാക്കൾ വിഷയത്തിൽ ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. വയനാട്ടിൽ രാഹുൽ മത്സരിക്കുന്നത് ഇടതുപക്ഷത്തിനെതിരെയുള്ള പോരാട്ടമല്ല എന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments