Publish Date: Tue, 20 Oct 2026 (09:47 IST)Updated Date: Tue, 20 Oct 2026 (09:52 IST)
Rahul Gandhi
രാജ്യത്ത് ബിജെപി സർക്കാരിനെതിരായ പ്രക്ഷോഭം ശക്തമായിരിക്കെ ഇന്ത്യ വിട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യതലസ്ഥാനത്ത് സമരങ്ങൾ തുടരുമ്പോഴാണ് രാഹുൽ വ്യക്തിപരമായ ആവശ്യത്തിനായി വിയറ്റ്‌നാമിലേക്ക് പറന്നത്. അവധി ആഘോഷിക്കാൻ വിദേശത്തേക്ക് പറന്ന രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.
ഞായറാഴ്ച ഗോവയിലെ മഡ്ഗാവിൽ ബിജെപിക്കെതിരായ സമരത്തിൽ രാഹുൽ പങ്കെടുത്തിരുന്നു. അതിനു പിന്നാലെയാണ് വിദേശത്തേക്ക് പറന്നത്. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ ഹാനോയിലേക്കാണ് രാഹുൽ പോയിരിക്കുന്നതെന്നാണ് വിവരം. സന്ദർശനത്തെ കുറിച്ച് കോൺഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മാത്രമല്ല രാഹുലിന്റേത് സ്വകാര്യയാത്രയാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ ഇന്ത്യ സഖ്യം വൻ റാലി സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടിയിൽ രാഹുൽ പങ്കെടുക്കും. ഒരു ആഴ്ചത്തേക്കാണ് രാഹുലിന്റെ വിദേശയാത്രയെന്നാണ് വിവരം.
രാഹുൽ ഗാന്ധി വിദേശത്ത് പോയ വീഡിയോ ബിജെപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോ ആണ് ബിജെപി പങ്കുവെച്ചത്. വിയറ്റ്‌നാമിലേക്കുള്ള വിമാനത്തിൽ ബിസിനസ് ക്ലാസിൽ രാഹുൽ ഗാന്ധി ഇരിക്കുന്ന വീഡിയോ ആണ് യാത്രക്കാരൻ പകർത്തിയത്. 'കള്ളം പറഞ്ഞ് പറഞ്ഞ് ക്ഷീണിച്ചു ഇനി വിയറ്റ്‌നാമിൽ ഒന്ന് കറങ്ങിവരാം' എന്ന് പരിഹസിച്ചാണ് ബിജെപി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. Also Read: തിങ്കൾ ടെസ്റ്റിൽ ഇടിഞ്ഞ് ജയിലർ 2; ഇന്നത്തോടെ 500 കോടി ഉറപ്പിക്കാം, ഇന്ത്യയിൽ നിന്ന് മാത്രം 250 കോടി !