Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ടു

Punjab
പഞ്ചാബില്‍ വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ടു. ലുധിയാനയിലെ ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ മകളെയാണ് വൈരാഗ്യത്തിന്റെ പേരില്‍ 35 കാരിയായ അയല്‍വാസി തട്ടിക്കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ടത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയെ ഇവര്‍ കൊണ്ടുപോകുന്നത് കണ്ടത്. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കുഴിച്ചിട്ടിരിക്കുകയാണെന്ന് അറിഞ്ഞത്. ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭത്തെ തുടര്‍ന്ന് നീലെ(35) പോലീസ് അറസ്റ്റു ചെയ്തു.  കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് ഈ സ്ത്രീയും കുട്ടിയുടെ മാതാപിതാക്കളുമായി ചെറിയ തര്‍ക്കം നടന്നിരുന്നു. അതിന്റെ വാശിയാലാണ് ഇത് ചെയ്തതെന്ന് പോലീസ് പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തോക്കുമായി സെല്‍ഫിക്ക് പോസ് ചെയ്യുന്നതിനിടെ പതിനാലുകാരന്‍ വെടിയേറ്റ് മരിച്ചു