Publish Date: Thu, 19 Jul 2018 (19:08 IST)
Updated Date: Thu, 19 Jul 2018 (19:10 IST)
കൊച്ചുവേളി മൈസൂർ ട്രെയിൻ ഇനി എല്ലാ ദിവസവും സർവീസ് നടത്തും. കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം റെയിൽവേ മന്ത്രി പിയുഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഇതോടെ ബംഗളുരുവിലെക്കുള്ള യാതികർ നേരിടുന്ന പ്രശ്നത്തിന് വലിയ രീതിയിൽ പരിഹാരമാകും.
തിരുവനന്തപുരത്തെ കൊച്ചുവേളിയിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഈറോഡ്, ബംഗളുരു ജങ്ഷനുകൾ വഴിയാണ് മൈസൂരിലെത്തുക. കേരളത്തിൽ കൊല്ലം, കോട്ടയം, എറണാകുളം തൃശൂര്‍, പാലക്കാട് ജംഗ്ഷന്‍ എന്നിവിടങ്ങളിൽ വണ്ടിക്ക് സ്റ്റോപ്പ് ഉണ്ട്.