Webdunia - Bharat's app for daily news and videos

Install App

ഡൽഹിയിലും ബിജെപിയുടെ കുതിരക്കച്ചവടം, എംഎൽഎമാരെ ബന്ധപ്പെടാൻ പറ്റുന്നില്ലെന്ന് എഎപി, യോഗം വിളിച്ച് കേജരിവാൾ

Webdunia
വ്യാഴം, 25 ഓഗസ്റ്റ് 2022 (12:35 IST)
ഡൽഹിയിൽ രാഷ്ട്രീയ അട്ടിമറി സാധ്യതകളുടെ സൂചന. ചില എംഎൽഎമാരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ എത്തുന്നതിന് ഒരു എംഎൽഎയ്ക്ക് 20 കോടി രൂപ വെച്ച് ബിജെപി വാഗ്ദാനം ചെയ്തതായി എഎപി വെളിപ്പെടുത്തിയത്. പൈസ സ്വീകരിക്കാത്തവർക്ക് നേരെ സിബിഐ കേസുണ്ടാകുമെന്ന് ബിജെപി ഭീഷണിപ്പെടുത്തിയതായും ആം ആദ്മി വ്യക്തമാക്കിയിരുന്നു.
 
ബിജെപിയിൽ ചേരാനായി എംഎൽഎമാർക്ക് 25 കോടി രൂപ വരെ ബിജെപി വാഗ്ദാനം ചെയ്തതായാണ് വിവരം. എംഎൽഎമാരുമായി ബന്ധപ്പെടാൻ സാധിക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ഇന്ന് യോഗം വിളിച്ചിരിക്കുകയാണ്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരായ സിബിഐ അന്വേഷണം ഉൾപ്പടെ യോഗത്തിൽ വിഷയമാകും.
 
സിസോദിയയ്ക്കെതിരായ കേസുകൾ കെട്ടിചമച്ചതാണെന്ന് തങ്ങൾക്കറിയാമെന്നും എന്നാൽ എഎപി സർക്കാരിനെ താഴെയിറക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നും തന്നെ സമീപിച്ച ബിജെപി എംഎൽഎമാർ പറഞ്ഞതായി കഴിഞ്ഞ ദിവസം എഎപി നേതാവായ സോമ്നാഥ് ഭാരതി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments