Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക് മാതാപിതാക്കളുടെ അനുമതിയില്ലെങ്കിലും വിവാഹിതയാകാം: ഡൽഹി ഹൈക്കോടതി

ഋതുമതിയായ മുസ്ലീം പെൺകുട്ടിക്ക് മാതാപിതാക്കളുടെ അനുമതിയില്ലെങ്കിലും വിവാഹിതയാകാം: ഡൽഹി ഹൈക്കോടതി
, ചൊവ്വ, 23 ഓഗസ്റ്റ് 2022 (18:53 IST)
മുസ്ലീം വ്യക്തിനിയമ പ്രകാരം പ്രായപൂർത്തിയായില്ലെങ്കിലും ഋതുമതിയായ പെൺകുട്ടിക്ക് വിവാഹിതയാകാമെന്ന് ഡൽഹി ഹൈക്കോടതി. വിവാഹത്തിന് രക്ഷിതാക്കളുടെ അനുമതി ആവശ്യമല്ലെന്നും ഇങ്ങനെ നടക്കുന്ന വിവാഹങ്ങളിലെ ഭർത്താക്കന്മാർക്കെതിരെ പോക്സോ പ്രകാരം കേസെടുക്കാൻ കഴിയില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
 
ഈ വർഷം ആദ്യം ബിഹാറിൽവെച്ച് വിവാഹിതരായ മുസ്ലീം ദമ്പതിമാരുടെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. പെൺകുട്ടിയുടെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം. വിവാഹം നടക്കുമ്പോൾ പെൺകുട്ടിക്ക് 15 വയസും 5 മാസവുമായിരുന്നു പ്രായം. വിവാഹത്തിന് ശേഷം പെൺകുട്ടി ഗർഭിണിയായി. ഇതിന് പിന്നാലെ പെൺകുട്ടിയുടെ ഭർത്താവിനെതിരെ ഐപി_സി 376, പോക്സോ നിയമത്തിലെ ആറാം വകുപ്പ് എന്നിവ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിർഉന്നു.
 
എന്നാൽ വിവാഹശേഷം ഭർത്താവും ഭാര്യയും തമ്മിലുള്ള ലൈംഗികബന്ധത്തിന് പോക്സോ പ്രകാരം കേസെടുക്കാൻ കഴിയില്ലെന്നാണ് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കിയില്‍ പെറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം