College Rankings: മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ മദ്രാസ് ഐഐടി ഒന്നാമത്, ആദ്യ നൂറിൽ ഇടം നേടിയ കേരളത്തിലെ സർവകലാശാലകളെയും കോളേജുകളെയും അറിയാം

Webdunia
വെള്ളി, 15 ജൂലൈ 2022 (18:37 IST)
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെയും സർവകലാശാലകളുടെയും പട്ടിക പ്രസിദ്ധീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം.നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (NIRF 2022) തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാനാണ് പുറത്തുവിട്ടത്.
 
ഓവറോൾ വിഭാഗത്തിൽ മദ്രാസ് ഐഐടി തന്നെയാണ് ഇത്തവണയും മുന്നിൽ. ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസാണ് രണ്ടാമത്. ഓവറോൾ റാങ്കിങ്ങിൽ കേരളത്തിൽ നിന്നും 3 വിദ്യാഭ്യാസഥാപനങ്ങളാണ് പട്ടികയിൽ ഇടം നേടിയത്. എംജി സർവകലാശാല-51, കുസാറ്റ്-69, കോഴിക്കോട് എൻഐടി-79 എന്നിങ്ങനെയാണ് റാങ്കുകൾ.
 
സർവകലാശാല വിഭാഗത്തിൽ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയൻസ് ഒന്നാമതും ജെഎൻയു രണ്ടാമതുമാണ്. കേരളത്തിൽ നിന്നും നാല് സർവകലാശാലകളാണ് ആദ്യ നൂറിലുള്ളത്. എം.ജി സര്‍വകലാശാല 30, കേരള സര്‍വകലാശാല 40, കുസാറ്റ് 41, കാലിക്കറ്റ് സര്‍വകലാശാല 69 എന്നിങ്ങനെയാണ് റാങ്കുകള്‍. ഡളി മിറാൻഡാ ഹൗസാണ് കോളേജുകളിൽ ഒന്നാമത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് 24-ാം സ്ഥാനത്തുണ്ട്. രാജഗിരി കോളേജ് (27), തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് (50) എന്നിവര്‍ ആദ്യ അന്‍പതിലെത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം

അയോദ്ധ്യയിലെ കവർച്ചപണം ഒളിപ്പിച്ചത് ശുചിമുറികളിൽ, ചെറിയ തുകകളായി പുറത്ത് കടത്തി?

പൊതുസ്ഥലങ്ങളില്‍ കശാപ്പ് ചെയ്യുന്നത് തടയാന്‍ മാത്രമാണ് ഹര്‍ജിയില്‍ ശ്രമിച്ചത്; ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

മദ്രാസ് ഹൈക്കോടതി എല്ലാ പരിധികളും ലംഘിച്ചു, ഗോവധ നിരോധനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി ടിവികെ

രാജ്യപുരോഗതിക്ക് ടാക്‌സ് കണ്‍സള്‍ട്ടന്റുമാരുടെ പങ്ക് നിര്‍ണായകം: മന്ത്രി എം ലിജു

അടുത്ത ലേഖനം
Show comments