Webdunia - Bharat's app for daily news and videos

Install App

ആ ക്രൂര മൃഗങ്ങളെ തൂക്കിലേറ്റി, വിധി നടപ്പിലാക്കുമ്പോൾ മകളുടെ ഫോട്ടോയും കെട്ടിപ്പിടിച്ചിരുന്നു, നിർഭയയുടെ അമ്മ

Webdunia
വെള്ളി, 20 മാര്‍ച്ച് 2020 (10:13 IST)
ഡൽഹി: നീതിക്കായുള്ള തങ്ങളുടെ കാത്തിരിപ്പ് വേദന നിറഞ്ഞതയിരുന്നു എന്നും ഒടുവിൽ നീതി ലഭിച്ചു എന്നും നിർഭയയുടെ അമ്മ. ആശാ ദേവി, പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്ന സമയത്ത് മകളുടെ ചിത്രം കെട്ടിപ്പിച്ചിരിക്കുകയായിരുന്നു എന്നും നിർഭയയുടെ അമ്മ പറഞ്ഞു. 
 
'ഇന്ത്യയൂടെ പെൺമക്കൾക്കായി നീതി നടപ്പിലാക്കാനുള്ള ഞങ്ങളുടെ പോരാട്ടം തുടരും. നീതിക്കായുള്ള നീണ്ട കാത്തിരിപ്പ് വേദനിപ്പിക്കുന്നതായിരുന്നു, പക്ഷേ ഒടുവിൽ ഞങ്ങൾക്ക് നീതി ലഭിച്ചു. ആ ക്രൂര മൃഗങ്ങളെ തൂക്കിലേറ്റി. നീതിപീഠത്തോടും സർക്കാരിനോടും കൂടെനിന്ന എല്ലാവരോടും ഉള്ള നന്ദി അറിയിക്കുന്നു'; നിർഭയയുടെ അമ്മ പറഞ്ഞു.
 
ഇന്ന് പുലർച്ചെ 5.30നാണ് നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയത്. കോവിഡ് 19 പശ്ചാത്തിൽ ഡൽഹിയിൽ കൂട്ടം ചേരുന്നതിന് വിലക്ക് നിലനിൽക്കേ നിരവധി പേരാണ് തിഹാർ ജെയിൽ പരിസരത്ത് എത്തിയത്. ജൂഡിഷ്യറിക്ക് നന്ദി പറയുന്ന പ്ലക്കാർഡുകളും ദേശീയ പതാകകളുമായി ജെയിൽ പരിസരത്തെത്തിയവർ. വിധി നടപ്പിലാക്കുന്ന സമയത്ത് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണറെ തിരെഞ്ഞെടുക്കാനുള്ള സമിതിയിൽ ചീഫ് ജസ്റ്റിസ് വേണ്ടെ?, ബിജെപി നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിനുള്ളിൽ എംഡിഎംഎ ഒളിച്ചുകടത്ത്, യുവതിയും സുഹൃത്തും പിടിയിൽ

നീറ്റ് പ്രതിഷേധം : കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി, ഡിജിപിക്ക് നിർദേശം നൽകി

കൺഗ്രാജുലേഷൻസ്... ലീഗിന് 2 ഓപ്ഷൻ, ഒന്നെങ്കിൽ കരാർ അറബിക്കടലിൽ എറിയാം, അല്ലെങ്കിൽ സ്വയം ചാടാം

മുഖ്യമന്ത്രി കള്ളം പറയുന്നോ?, പി എം ശ്രീയിൽ കേരളത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് കേന്ദ്രം, സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ പിന്മാറാം!

അടുത്ത ലേഖനം
Show comments