Webdunia - Bharat's app for daily news and videos

Install App

ശ്രീലങ്കൻ സ്ഫോടന പരമ്പര: ആരാണ് നാഷണൽ തൗഹീദ് ജമാഅത്ത്

ബുദ്ധപ്രതിമകള്‍ തകര്‍ത്തതിലൂടെയാണ് നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയുടെ പേര് ഉയര്‍ന്നുവന്നത്.

Webdunia
ചൊവ്വ, 23 ഏപ്രില്‍ 2019 (15:12 IST)
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 320 കവിഞ്ഞു. 500 പേർക്ക് പരിക്കെറ്റതായാണ് റിപ്പോർട്ട്. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ തുടര്‍ സ്‌ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന മുസ്ലീം സംഘടനയാണെന്ന നിഗമനത്തിലാണ് സർക്കാർ‍. ശ്രീലങ്കന്‍ മന്ത്രിയും സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവുമായി രജിത സനരാന്റെയാണ് എന്‍ടിജെയെ സംശയിക്കുന്നതായി അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും പുറത്തുവിട്ടില്ല. 
 
 ഈ സംഘടനയ്ക്ക് രാജ്യാന്തര തലത്തിലുള്ള സഹായങ്ങള്‍ കിട്ടുന്നതായും ശ്രീലങ്കന്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. തുടര്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.സ്‌ഫോടനങ്ങള്‍ക്ക് ചില ഗ്രൂപ്പുകള്‍ നീക്കം നടത്തുന്നതായി മുന്നറിയിപ്പ് രഹസ്യാന്വേഷണ വിഭാഗം നേരത്തെ നല്‍കിയിരുന്നതായി അവകാശപ്പെടുന്നുണ്ട്. എന്നിട്ടും തടയാന്‍ കഴിയാഞ്ഞത് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പരാജയമാണെന്ന വിമര്‍ശനം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.
 
ആക്രമണത്തിന്റെ ഉത്തരവാദിത്തം മൂന്നാം ദിവസവും ആരും ഏറ്റെടുത്തില്ല. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സംശയം തോന്നി 24 പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ പശ്ചാത്തലമോ, സ്‌ഫോടനങ്ങളുമായി ബന്ധമുണ്ടെന്നോ അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല. ആക്രമണ മുന്നറിയിപ്പ് രണ്ടാഴ്ച മുമ്പേ ലഭിച്ചുവെന്നാണ് പറയുന്നത്. ഇത് കണക്കിലെടുത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെന്നതാണ് വിമര്‍ശനം. ഇന്റലിജയന്‍സ് വിവരങ്ങള്‍ തങ്ങളുടെ കയ്യിലേക്ക് എത്തിയതേയില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. വിക്രമസിംഗെയും സര്‍ക്കാരും പ്രസിഡന്റ് സിരിസേനയും തമ്മിലുള്ള ഭിന്നത സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്തുന്നതിലും അന്വേഷണത്തിലും പരസ്പര കുറ്റാരോപണങ്ങളായി വന്നു കഴിഞ്ഞു.
 
 നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയാണ് സ്ഫോടനത്തിനു പിന്നിൽ എന്ന ആരോപണമാണ് ഇപ്പോൾ പരക്കെ ഉയർന്നു കൊണ്ടിരിക്കുന്നത്. എന്താണ് ഈ സംഘടന അതിന്റെ വിശദാംശങ്ങൾ എന്നിവ നമുക്ക് നോക്കാം. 
 
ബുദ്ധപ്രതിമകള്‍ തകര്‍ത്തതിലൂടെയാണ് നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയുടെ പേര് ഉയര്‍ന്നുവന്നത്. 2016ല്‍ സംഘടനയുടെ സെക്രട്ടറി അബ്ദുള്‍ റാസികിനെ അറസ്റ്റ് ചെയ്തു. വംശീയ വിദ്വേഷം പരത്തുന്നു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. സ്‌ഫോടന പരമ്പരയില്‍ ഇവരെ ബന്ധിപ്പിക്കുന്നതിനുള്ള വ്യക്തമായ തെളിവുകളൊന്നും ശ്രീലങ്കന്‍ മന്ത്രിയോ അന്വേഷണ ഉദ്യോഗസ്ഥരോ പുറത്തുവിട്ടിട്ടില്ല. ശ്രീലങ്കയിലെ തമിഴ് വംശജരുടെ വിമോചന പോരാട്ടവും വംശീയ ലഹളകളും വര്‍ഷങ്ങളായി തുടര്‍ന്നെങ്കിലും മുസ്ലീം തീവ്രവാദം ആരോപിക്കുന്ന വലിയ ആക്രമണങ്ങളൊന്നും ശ്രീലങ്കയില്‍ ഉണ്ടായിട്ടില്ല.
 
എന്നാൽ, ബുദ്ധമതക്കാർ, തമിഴ് വംശജര്‍ക്കുനേരെ നടത്തിയ അക്രമങ്ങളുടെ വ്യാപ്തി അടുത്തിടെ കൂടിയിരുന്നു. ഹിന്ദുക്കളും മുസ്ലീംങ്ങളും ക്രിസ്താനികളും എല്ലാം അടങ്ങുന്നതാണ് ഈ തമിഴ് വംശജർ‍.
ഏതാണ്ട് 37 വര്‍ഷം നീണ്ട സിംഹള-തമിഴ് വംശീയ സംഘടനത്തിന് ശേഷം അടുത്തിടെ ഭൂരിപക്ഷ ബുദ്ധവിഭാഗങ്ങളും ന്യൂനപക്ഷ മുസ്ലീങ്ങളും തമ്മിലുള്ള സംഘര്‍ഷം ശ്രീലങ്കയില്‍ രൂക്ഷമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments