Select Your Language

Notifications

webdunia
webdunia
webdunia
webdunia

Narendra Modi: ഇൻസ്റ്റഗ്രാമിൽ പ്രധാനമന്ത്രി എയറിൽ; എടുത്തിട്ടലക്കി ജെൻസീ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നട്ടെല്ല് ഇല്ലെന്നും പ്രതിഷേധങ്ങളെ പേടിയാണെന്നും സമരക്കാർ സമൂഹമാധ്യമങ്ങളിൽ വിമർശിക്കുന്നു

Narendra Modi
Narendra Modi: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികളും യുവജനതയും നടത്തുന്ന പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. 
 
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നട്ടെല്ല് ഇല്ലെന്നും പ്രതിഷേധങ്ങളെ പേടിയാണെന്നും സമരക്കാർ സമൂഹമാധ്യമങ്ങളിൽ വിമർശിക്കുന്നു. മോദിയെ ട്രോളി കൊണ്ട് ദിനംപ്രതി ആയിരകണക്കിനു റീൽസാണ് ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്നത്. ഹിന്ദിയിലാണ് കൂടുതൽ റീൽസും. ജനങ്ങളെ പേടിച്ച് പ്രധാനമന്ത്രി ഓഫീസിൽ നിന്ന് പുറത്തിറങ്ങുന്നില്ലെന്നും വിമർശനമുണ്ട്. 
 
മോദിക്കെതിരായ പ്ലക്കാർഡുകളാണ് സമരവേദിയിലെ മുഖ്യആകർഷണം. 'പിള്ളേരോട് കളിച്ചാൽ പ്രധാനമന്ത്രി വിവരമറിയും', '56 ഇഞ്ച് ഉണ്ടെന്ന് പറഞ്ഞാൽ മാത്രം പോരാ അതിനുള്ള നെഞ്ചുറപ്പ് കൂടി കാണിക്കണം', 'പിള്ളേരെ അടിച്ച് മാസ് കാണിക്കുന്നോ മോദിജീ' തുടങ്ങി രസകരമായ ക്യാപ്ഷനുകൾ അടങ്ങിയ പ്ലക്കാർഡുകളുമായാണ് വിദ്യാർഥികൾ ഡൽഹിയിൽ സമരം ചെയ്യുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗള്‍ഫിലെ സിഐഎ കേന്ദ്രങ്ങളില്‍ ഇറാന്റെ ആക്രമണം; റഷ്യയുടെ പങ്ക് അന്വേഷിച്ച് യുഎസ്