വിറക് ശേഖരിക്കാൻ പോയ വൃദ്ധനെ വാനരസംഘം കല്ലെറിഞ്ഞ് കൊന്നു

Webdunia
ശനി, 20 ഒക്‌ടോബര്‍ 2018 (14:19 IST)
ഭോപ്പാല്‍: വിറകു ശേഖരിക്കുന്നതിനായി കാട്ടിൽ പോയ 72കാരൻ കുരങ്ങുകളുടെ കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഭാഗ്പട്ട് ജില്ലയില്‍ തിക്രി ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. ധര്‍മ്മപാല്‍ സിങ്ങിനെയാണ് വാനരസംഘം കൂട്ടത്തോടെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്.
 
വിറകു ശേഖരിക്കാനാണ് ധർമ്മപാൽ സിങ് കാട്ടിലേക്ക് പോയത്. ഇതിനിടെ മരത്തിനു മുകളിലിലിരുന്ന് കുരങ്ങുകൾ കൂട്ടത്തോടെ കല്ലെറിഞ്ഞ് വൃദ്ധനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കുരങ്ങുകൾക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ധർമ്മപാലിന്റെ ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു.
 
എന്നാൽ അപകട മരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.   വാനരസംഘത്തിനെതിരെ കേസെടുത്താൽ പരിഹാസപാത്രമാവുക മാത്രമാണ് സംഭവിക്കുക എന്ന് പൊലീസ് ഓഫീസര്‍ ചിത്വന്‍ സിങ് പറഞ്ഞു. എങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം കുരങ്ങുകളുടെ ആക്രമണത്തെകുറിച്ച് കേസ് ഡയറിയിൽ എഴുതിച്ചേർക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

'പ്രശ്‌നങ്ങളുള്ള ഒരു വാഹനത്തെ കാണിക്കൂ': എത്തനോള്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് ഗഡ്കരി

പറഞ്ഞത് പോലെ ചെയ്ത് ട്രംപ് , ഇറാനിലെ പ്രധാനനഗരങ്ങളിൽ സ്ഫോടനങ്ങൾ, മേഖലയിൽ വീണ്ടും അശാന്തി

നാഗ്പൂരില്‍ 18 സ്ത്രീകള്‍ക്ക് വൃക്കരോഗം; കാരണം ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ വെളുക്കാനുള്ള ക്രീം

'സുഗതൻ ഇറങ്ങണം'; കാപ്പ കേസ് പ്രതിക്കായി ബിജെപി, ഭൂരിപക്ഷ ഭീഷണിയിൽ കൗൺസിൽ യോഗം വിളിക്കാൻ പേടി

കണ്ടെത്താൻ ഇനിയും അഞ്ച് പേർ; കള്ളാടിയിൽ തെരച്ചിൽ തുടരും

അടുത്ത ലേഖനം
Show comments