നേതാക്കള്‍ 75 വയസ്സില്‍ വിരമിക്കണമെന്ന് മോഹന്‍ ഭാഗവത്; മോദിയെ ഉദ്ദേശിച്ചാണെന്ന് പ്രതിപക്ഷം

മോഹന്‍ ഭാഗവതിന്റെ പ്രസ്താവന നരേന്ദ്രമോദിയെ ഉദ്ദേശിച്ചാണ് ശിവസേന നേരത്തെ ആരോപിച്ചിരുന്നു.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 11 ജൂലൈ 2025 (10:40 IST)
നേതാക്കള്‍ 75 വയസ്സില്‍ വിരമിക്കണമെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന മോദിയെ ഉദ്ദേശിച്ചാണെന്ന് പ്രതിപക്ഷം. മോഹന്‍ ഭാഗവതിന്റെ പ്രസ്താവന നരേന്ദ്രമോദിയെ ഉദ്ദേശിച്ചാണ് ശിവസേന നേരത്തെ ആരോപിച്ചിരുന്നു. അതേസമയം മോദിക്ക് പ്രായപരിധിയില്‍ ഇളവുണ്ടാവുമെന്ന് ആര്‍എസ്എസ് നേരത്തെ വ്യക്തമാക്കിയതാണെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു.
 
നാഗ്പൂരിലെ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് മോഹന്‍ ഭാഗവത് നേതാക്കള്‍ 75 വയസ്സില്‍ വിരമിക്കണമെന്ന് പറഞ്ഞത്. പുതിയ ആളുകള്‍ വരട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം സെപ്റ്റംബര്‍ 17ന് മോദിക്ക് 75 വയസ്സ് പൂര്‍ത്തിയാകും. അതേസമയം മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയില്‍ ആര്‍എസ്എസ് വിശദീകരണം നല്‍കിയേക്കും. 
 
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് 75 വയസ്സ് എന്ന പ്രായപരിധി ബിജെപി കൊണ്ടുവന്നത്. മന്ത്രിസഭയില്‍ നിന്ന് ചില മന്ത്രിമാര്‍ പിന്‍വാങ്ങുകയും ചെയ്തിരുന്നു. അതേസമയം 2029 ലെ തിരഞ്ഞെടുപ്പ് വരെ മോദി തുടരുമെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യം റോഡ് ശരിയാക്ക്; പാലിയേക്കര ടോള്‍ നിരോധനം വീണ്ടും നീട്ടി

പശ്ചിമബംഗാളിലെ ഡാര്‍ജിലിങ്ങില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്നു; മരണസംഖ്യ 23 ആയി ഉയര്‍ന്നു

സമാധാന ചര്‍ച്ചകള്‍ തുടങ്ങും മുന്‍പേ ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്: അധികാരം ഒഴിഞ്ഞില്ലെങ്കില്‍ ഉന്മൂലനം ചെയ്യും

രാജസ്ഥാനിലെ ആശുപത്രിയില്‍ തീപിടുത്തം: രോഗികളായ ആറു പേര്‍ വെന്ത് മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം

അടുത്ത ലേഖനം
Show comments