Webdunia - Bharat's app for daily news and videos

Install App

മോദിയുടെ പരീക്ഷ പേ ചർച്ച: പ്രധാനമന്ത്രി വിദ്യാർഥികളെ വെറുതെ വിടണമെന്ന് കപിൽ സിബൽ

അഭിറാം മനോഹർ
തിങ്കള്‍, 20 ജനുവരി 2020 (20:31 IST)
പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍ഥികളുമായി സംവദിക്കുന്ന പരീക്ഷ പേ ചര്‍ച്ചക്കെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ്സ് നേതാവ് കപിൽ സിബൽ. ഈ സമയം കുട്ടികൾ പരീക്ഷക്ക് പഠിക്കാന്‍ സമയം വിനിയോഗിക്കുന്നതാവും നല്ലതെന്നും കപിൽ സിബൽ അഭിപ്രായപ്പെട്ടു.
 
പഠനത്തില്‍ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യങ്ങളെ നേരിടാന്‍ എന്തൊക്കെ ചെയ്യണമെന്ന് 'പരീക്ഷ പേ ചര്‍ച്ച'യില്‍ പ്രധാനമന്ത്രി നിർദേശിച്ചതിന് തൊട്ടുപുറകെയാണ് വിമർശനവുമായി കപിൽ സിബൽ രംഗത്തെത്തിയത്. 'വിദ്യാര്‍ഥികളെ പ്രധാനമന്ത്രി വെറുതെ വിടണമെന്നാണ് തനിക്ക് പറയാനുള്ളത്. പൊതുപരീക്ഷയ്ക്ക് പഠിക്കാനുള്ള സമയമാണിത്. അവരുടെ സമയം കളയരുത്' സിബൽ പറഞ്ഞു.
 
വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് നേതാക്കൾക്കെതിരെ പരോക്ഷ വിമർശനവും കപിൽ സിബൽ ഉന്നയിച്ചു. പഠനത്തെ പറ്റി മാത്രമല്ല വ്യക്തികൾ നേടുന്ന ബിരുദങ്ങൾ പരസ്യമാക്കുന്നത് സംബന്ധിച്ചും ചർച്ച ആവശ്യമാണ് എല്ലാവർക്കും അതേപറ്റി അറിയാൻ കഴിയണം.മന്‍ കി ബാത്ത്' പരിപാടിയിലൂടെ അതും പറയമെന്നും സിബല്‍ ആവശ്യപ്പെട്ടു.  
 
 പ്രധാനമന്ത്രി മോദിയുടെയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെയും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിമര്‍ശങ്ങള്‍ ഇപ്പോളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് കപിൽ സിബലിന്റെ വിമർശനം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments