Publish Date: Fri, 15 Apr 2022 (14:32 IST)
Updated Date: Fri, 15 Apr 2022 (14:34 IST)
അസമിൽ നിന്ന് ഡൽഹിയിലേക്ക് വിമാനത്തിൽ വരുന്നതിനിടെ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു. ദിബ്രുഗഢിൽ നിന്ന് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിൽ ഇന്നലെയാണ് സംഭവം നടന്നത്.
ഫ്‌ളൈറ്റ് 6E 2037 എന്ന വിമാനത്തിലാണ് അപകടം. മൊബൈൽ ഫോണിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ടതോടെ കാബിൻക്രൂ ഉടൻതന്നെ അഗ്‌നിശമന ഉപകരണംകൊണ്ട് തീയണക്കുകയായിരുന്നു.