Webdunia - Bharat's app for daily news and videos

Install App

മെര്‍സല്‍ സാമ്പത്തിക വിജയം നേടിയോ ?; കലിയടങ്ങാത്ത ബിജെപി മറ്റൊരു ആരോപണവുമായി രംഗത്ത്

മെര്‍സല്‍ സാമ്പത്തിക വിജയം നേടിയോ ?; കലിയടങ്ങാത്ത ബിജെപി മറ്റൊരു ആരോപണവുമായി രംഗത്ത്

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2017 (18:58 IST)
നരേന്ദ്ര മോദി സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളെ വിമര്‍ശിച്ച വിജയ് നായകനായ മെര്‍സല്‍ സിനിമയ്‌ക്കെതിരെ വീണ്ടും ബിജെപി. ചിത്രം വന്‍ സാമ്പത്തിക നഷ്‌ടമായിരുന്നുവെന്നും പുറത്തുവന്ന കണക്കുകള്‍ തെറ്റാണെന്നുമാണ് ബിജെപി പ്രചരണ വിഭാഗം സെക്രട്ടറിയും നടനുമായ എസ് വി ശേഖര്‍ ആരോപിക്കുന്നത്.

അനാവശ്യമായി ചെലവുകളാണ് മെര്‍സലിന് സാമ്പത്തിക നഷ്‌ടമുണ്ടാക്കിയത്. ചിത്രത്തിന്റെ സംവിധായകന്‍ തന്റെ ആദ്യ ചിത്രം ചെയ്‌തപ്പോള്‍ മൂന്ന് കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. എന്നാല്‍, മെര്‍സല്‍ ചെയ്യുമ്പോള്‍ ഇയാളുടെ പ്രതിഫലം 13 കോടിയായി ഉയര്‍ന്നു. വേതനത്തില്‍ ഇത്രയും വര്‍ദ്ധനവ് ഉണ്ടായത് എങ്ങനെയാണെന്ന് വ്യക്തമല്ല. മെര്‍സല്‍ സാമ്പത്തികമായി പരാജയപ്പെടാന്‍ ഇതെല്ലാം കാരണമായെന്നും പ്രമുഖ സിനിമാ വെ‌ബ്‌സൈറ്റായ ഇന്‍ഡ്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍  ശേഖര്‍ വ്യക്തമാക്കി.

മെര്‍സല്‍ സാമ്പത്തിക നഷ്‌ടമുണ്ടാക്കിയെന്ന് തമിഴിലെ പ്രമുഖ നിര്‍മ്മാതാവ് സുരേഷ് കാമാച്ചിയും നടനും സംവിധായകനുമായ പ്രവീണ്‍ ഗാന്ധിയും ആരോപിച്ചു. മെര്‍സല്‍ 50 കോടി രൂപയുടെ നഷ്ടമായിരുന്നുവെന്ന് സുരേഷ് ആരോപിച്ചപ്പോള്‍ 20 കോടി രൂപ നഷ്ടം സംഭവിച്ചുവെന്നാണ് പ്രവീണ്‍ വ്യക്തമാക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments