Publish Date: Sat, 13 Nov 2021 (18:06 IST)
Updated Date: Sat, 13 Nov 2021 (18:08 IST)
തലയ്ക്ക് ഒരുകോടി ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് അറസ്റ്റില്‍. പ്രശാന്ത് ബോസ് എന്ന മാവോയിസ്റ്റ് നേതാവാണ് അറസ്റ്റിലായത്. ജാര്‍ഖണ്ഡില്‍ നിന്ന് ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം ഭാര്യ ഷീല മറാണ്ടിയേയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇരുവരേയും ചോദ്യം ചെയ്യുന്നതിനായി റാഞ്ചിയിലേക്ക് കൊണ്ടുപോകും.