Webdunia - Bharat's app for daily news and videos

Install App

മദ്യലഹരിയിൽ 30 വർഷം മുമ്പ് നടത്തിയ കൊലപാതക വിവരം പുറത്തുവിട്ടയാൾ അറസ്റ്റിൽ

Webdunia
ഞായര്‍, 18 ജൂണ്‍ 2023 (10:02 IST)
മുംബൈ : മദ്യലഹരിയിൽ താൻ മുപ്പത് വർഷം മുമ്പ് നടത്തിയ കൊലപാതകത്തിന്റെ കാര്യം പുറത്തുവിട്ടയാൾ പോലീസ് പിടിയിലായി. സംഭവത്തിൽ ലോണാവാല സ്വദേശി അവിനാശ് പവാറിനെ മുംബൈ പോലീസ് അറസ്റ് ചെയ്തു.
 
മഹാരാഷ്ട്രയിലെ ലോണാവാലയിൽ 1993 ഒക്ടോബറിൽ നടത്തിയ ഇരട്ട കൊലപാതകങ്ങളും കവർച്ചയുമാണ് ഇയാൾ പുറത്തുവിട്ടത്. കൊലപാതകത്തിൽ ഇയാൾക്കൊപ്പം കൂട്ടാളികളായി രണ്ടു പെരുമുണ്ടായിരുന്നു. ലോണാവാലയിലെ ഒരു വീട് കൊള്ളയടിച്ചതിനിടെ വീട്ടുടമയായ അമ്പത്തഞ്ചുകാരനും ഭാര്യയും ആണ് കൊലപാതകത്തിനിരയായത്. ഇവരുടെ വീടിനടുത്തതായിരുന്നു അവിനാശിന്റെ വ്യാപാര സ്ഥാപനം.
 
അന്ന് കേവലം പത്തൊമ്പതു വയസു മാത്രമായിരുന്നു അവിനാശിന്. കൂട്ടാളികളെ അപ്പോൾ തന്നെ പോലീസ് പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം ഇയാൾ മാതാവിനെ ഉപേക്ഷിച്ചു ഡൽഹിയിലേക്ക് കടക്കുകയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ഇയാൾ അമിത് പവാർ എന്ന പേരിൽ മഹാരാഷ്ട്രയിലെ ഔറംഗാബാദ്, വിക്രോളി എന്നിവിടങ്ങളും എത്തി.
 
ഇതിനിടെ ഇയാൾ വിവാഹിതനാവുകയും അമിത് പവാർ എന്ന പേരിൽ ആധാർ കാര്ഡും സ്വന്തമാക്കിയിരുന്നു  പക്ഷെ പിന്നീട് ഒരിക്കലും ഇയാൾ ലോണാവാലയിലേക്ക് പോയിരുന്നില്ല. എങ്കിലും അടുത്തിടെ നടന്ന മദ്യസൽക്കാരത്തിനിടെ ഇയാൾ കഴിഞ്ഞ സംഭവങ്ങൾ വെളിപ്പെടുത്തുകയും പോലീസ് വലയിൽ ആവുകയും ചെയ്തു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments