Publish Date: Thu, 03 Nov 2022 (12:00 IST)
Updated Date: Thu, 03 Nov 2022 (12:02 IST)
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തന്റെ സഹോദരനെ പോലെയാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചെന്നൈയിലെത്തിയ മമത ബാനര്‍ജി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സന്ദര്‍ശനമാണിതെന്നാണ് സൂചന. ഇത് ആദരവിന്റെ പുറത്തുള്ള സന്ദര്‍ശനമാണെന്നും സ്റ്റാലിന്‍ തന്റെ സഹോദരനെ പോലെയാണെന്നുമാണ് മമത പറഞ്ഞത്.