Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാണിജ്യ എൽപിജി സിലിണ്ടറിന് 12.50 രൂപ വർധിപ്പിച്ചു

LPG Rate Increased in India
രാജ്യത്ത് പാചകവാതക വില വർധിച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയിരിക്കുകയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ.

19 കിലോ വാണിജ്യ സിലിണ്ടറിന് 12 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ കേരളത്തിലെ വിവിധ നഗരങ്ങളിൽ സിലിണ്ടർ വില ഉയർന്നു. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,840 രൂപയായപ്പോൾ കോഴിക്കോട്ട് 2,870 രൂപയും തിരുവനന്തപുരത്ത് 2,860 രൂപയുമായി. കഴിഞ്ഞ മാസവും വാണിജ്യ സിലിണ്ടറിന് 65 രൂപ വർധിപ്പിച്ചിരുന്നു. 
 
രാജ്യാന്തര ക്രൂഡ് ഓയിൽ വിലയും മറ്റ് വിപണി സാഹചര്യങ്ങളും പരിഗണിച്ച് എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്‌കരിക്കുന്നത്. പുതിയ വിലവർധന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, തട്ടുകടകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യതയാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുഴലിക്കാറ്റ് ഉടൻ; ഇന്ന് മുതൽ മഴയുണ്ടേ..!