Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബെംഗളൂരുവിൽ കൊവിഡ് തീവ്രബാധിത മേഖലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ

ബെംഗളൂരുവിൽ കൊവിഡ് തീവ്രബാധിത മേഖലകളിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ
ബെംഗളൂരു , തിങ്കള്‍, 22 ജൂണ്‍ 2020 (17:23 IST)
ബെംഗളൂരു: ബെംഗളൂരുവിലെ കൊവിഡ് തീവ്ര ബാധിത മേഖലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.കെ ആര്‍ മാര്‍ക്കറ്റ്, വി വി പുര, സിദ്ധാപുര കലാശിപാളയം എന്നിവിടങ്ങളില്‍ ആണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിലും പരിസരപ്രദേശങ്ങളിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കും.
 
ഈ പ്രദേശങ്ങളിലേക്കുള്ള ഇട റോഡുകളും വഴികളും ബെംഗളൂരു കോര്‍പറേഷന്‍ സീല്‍ ചെയ്യും. ബെംഗളൂരുവില്‍ നിലവിലുള്ള 279 കണ്ടെയ്ന്‍മെന്റ് സോണുകളിലും അവയുടെ പരിസരപ്രദേശങ്ങളിലും ലോക്ക്ഡൗൺ കർശനമാക്കാനും സർക്കാർ തീരുമാനമുണ്ട്.ക്ലിനിക്കുകളിൽപനിയും ചുമയുമായി എത്തുന്ന എല്ലാവര്‍ക്കും കോവിഡ് പരിശോധന  നിർബന്ധമാക്കും.
 
ബെംഗളൂരുവിൽ കൊവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ ബിഎസ് യെഡിയൂരപ്പ വിളിച്ച് ചേർത്ത അടിയന്തിരയോഗത്തിലാണ് തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂര്‍വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട; യാത്രക്കാരനില്‍ നിന്നും പേസ്റ്റുരൂപത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ സൂക്ഷിച്ച 20ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തെടുത്തു