Publish Date: Mon, 12 Nov 2018 (18:26 IST)
Updated Date: Mon, 12 Nov 2018 (18:33 IST)
രാജ്കോട്ട്: ഗ്രാമത്തിൽ പരിഭ്രാന്തി പരത്തിയ സിംഹത്തെ ഫോർസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടി. ഗുജറാത്തിൽ അമ്രേലിയിൽ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ഗ്രാമത്തിലെ കർഷകരുടെ സ്റ്റോർ റൂമിലാണ് സിംഹം നിലയുറപ്പിച്ചിരുന്നത്.
അമ്രേലി ജില്ലയിൽ തുത്സ്യം ജില്ലയിൽ ഒരു വീട്ടിൽ സിംഹം കയറുകയും അവിടുത്തെ കന്നു കാലിയെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് കർഷകരുടെ സ്റ്റോർ റൂമിൽ നിലയുറപ്പിച്ചത് എന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതോടെ ഗ്രാമ വാസികൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
കർഷകരുടെ സഹായത്തോടെയണ് തങ്ങൾ സിംഹത്തെ പിടികൂടിയത് എന്നും അതിനാൽ കൂടോ മറ്റു സൈകര്യങ്ങളോ വേണ്ടിവന്നില്ല എന്നും ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പി പുരുഷോത്തമ പറഞ്ഞു.