'കന്യാസ്ത്രീകളെ കണ്ടിട്ടേ തിരിച്ചുപോകൂ'; ഇടതുപക്ഷ പ്രതിനിധി സംഘം ഛത്തീസ്ഗഡില്‍ തുടരുന്നു

ഇടതുപക്ഷ പ്രതിനിധികള്‍ ഛത്തീസ്ഗഡില്‍ തുടരുകയാണ്

രേണുക വേണു
ബുധന്‍, 30 ജൂലൈ 2025 (08:34 IST)
Brinda Karat, Ani Raja, K Radhakrishnan, AA Rahim, PP Suneer and Jose K Mani

ഛത്തീസ്ഗഡില്‍ 'നിര്‍ബന്ധിത മതപരിവര്‍ത്തനം' ആരോപിച്ച് ജയിലിലടച്ച കന്യാസ്ത്രീകളെ കാണാന്‍ ഇടതുപക്ഷ സംഘം. കന്യാസ്ത്രീകളെ പാര്‍പ്പിച്ചിരിക്കുന്ന ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ ഇടതുപക്ഷ പ്രതിനിധി സംഘം ഇന്നലെ (ചൊവ്വ) എത്തി. എന്നാല്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് കന്യാസ്ത്രീകളെ കാണുന്നതില്‍ നിന്ന് പൊലീസ് വിലക്കി. 
 
ഇടതുപക്ഷ പ്രതിനിധികള്‍ ഛത്തീസ്ഗഡില്‍ തുടരുകയാണ്. ഇന്ന് കന്യാസ്ത്രീകളെ കണ്ടശേഷം മാത്രമേ മടങ്ങൂവെന്ന് സംഘം അറിയിച്ചു. കന്യാസ്ത്രീകളെ കണ്ട ശേഷം ഇന്നലെ തന്നെ മടങ്ങുവാനും ഇന്ന് രാജ്യസഭയില്‍ വിഷയം അവതരിപ്പിക്കാനുമാണ് ഇടതുപക്ഷം തീരുമാനിച്ചിരുന്നത്. 
 
ജയിലില്‍ എത്തിയ സംഘത്തെ പൊലീസ് തടയുകയായിരുന്നു. കന്യാസ്ത്രീകളെ കാണാന്‍ അനുമതി തേടിയിട്ടില്ലെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ സംഘത്തിലെ അംഗമായ രാജ്യസഭാ എംപി എ.എ.റഹിം ജയില്‍ സൂപ്രണ്ടിനു ഓണ്‍ലൈന്‍ ആയ അയച്ച രേഖകള്‍ കാണിച്ചു. മുന്‍കൂട്ടി അനുമതി തേടിയിട്ടുണ്ടെങ്കിലും എത്തിയ സമയം വൈകി പോയെന്നതായിരുന്നു പൊലീസ് പറഞ്ഞ അടുത്ത ന്യായം. 
 
ബൃന്ദ കാരാട്ട്, ആനി രാജ, എംപിമാരായ കെ.രാധാകൃഷ്ണന്‍, എ.എ.റഹിം, പി.പി.സുനീര്‍, ജോസ് കെ മാണി എന്നിവരാണ് ഛത്തീസ്ഗഡില്‍ എത്തിയിരിക്കുന്ന ഇടതുപക്ഷ പ്രതിനിധി സംഘത്തിലുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

ഗര്‍ഭനിരോധന കോയില്‍ പിടിച്ച് കുഞ്ഞ്, അതിശയിപ്പിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ഡോക്ടര്‍

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

അടുത്ത ലേഖനം
Show comments