Webdunia - Bharat's app for daily news and videos

Install App

കോലാര്‍ സ്വര്‍ണ്ണഖനി അഥവാ കെജിഎഫ് 120 വര്‍ഷമായി തുടര്‍ച്ചയായി ഖനനം ചെയ്തുവരുന്നു; വേര്‍തിരിച്ചെടുത്തിട്ടുള്ള സ്വര്‍ണ കണക്ക് അത്ഭുതപ്പെടുത്തും

കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ കെ.ജി.എഫ്.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 22 ഓഗസ്റ്റ് 2025 (18:15 IST)
ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനികളില്‍ ഒന്നായി അറിയപ്പെടുന്ന കോളാര്‍ സ്വര്‍ണ്ണ ഖനി (കെജിഎഫ്) യെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാകുമല്ലോ? കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ കെ.ജി.എഫ്. താലൂക്കിലെ (ടൗണ്‍ഷിപ്പ്) ഒരു ഖനന മേഖലയാണ് ലോകപ്രശസ്തമായ കെ.ജി.എഫ് ഖനി. എന്നാല്‍ കോലാര്‍ സ്വര്‍ണ്ണഖനി (കെ.ജി.എഫ്) 120 വര്‍ഷത്തോളം തുടര്‍ച്ചയായി ഖനനം ചെയ്തിരുന്നതായും അതിന്റെ ഫലമായി ഇവിടെ നിന്ന് വന്‍തോതില്‍ സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തതായും നിങ്ങള്‍ക്കറിയാമോ. 
 
റിപ്പോര്‍ട്ടുകള്‍ പ്രകാരം, കോലാര്‍ ഗോള്‍ഡ് ഫീല്‍ഡില്‍ (കെജിഎഫ്) നിന്ന് 800 മുതല്‍ 900 ടണ്‍ വരെ സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തിട്ടുണ്ട്, ഇത് ഇന്ത്യയുടെ സ്വര്‍ണ്ണ ഉപഭോഗം അനുസരിച്ച് ഒരു വലിയ കണക്കാണ്. കെജിഎഫ് ഖനിയെക്കുറിച്ചുള്ള രസകരമായ കാര്യമെന്തെന്നാല്‍ റിപോര്‍ട്ടുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരം അമേരിക്കയ്ക്കാണ് എന്നതാണ്, മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവരുടെ കൈവശം 8133 ടണ്‍ സ്വര്‍ണ്ണമുണ്ട്. എന്നാല്‍ കെജിഎഫില്‍ നിന്ന് മാത്രം ഇതിലും കൂടുതല്‍ സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തിട്ടുണ്ട്. 
 
ഏഷ്യയിലെ ഏറ്റവും വലുതും ആഴമേറിയതുമായ സ്വര്‍ണ്ണ ഖനികളില്‍ ഒന്നായിരുന്ന കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് (കെജിഎഫ്) 1880 മുതല്‍ തുടര്‍ച്ചയായി 120 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ ഏകദേശം 800 900 ടണ്‍ സ്വര്‍ണ്ണം ഉത്പാദിപ്പിച്ചു. എന്നാല്‍  ചെലവ് വര്‍ദ്ധിക്കുകയും ഉല്‍പാദനം കുറയുകയും ചെയ്തതിനാല്‍ 2001 ല്‍ ഖനനം നിര്‍ത്തിവക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

Donald Trump: ഖത്തറിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് ട്രംപ്; ഇനിയുണ്ടാകില്ലെന്ന് ഉറപ്പ്

ധൈര്യമായി ചന്ദനം വളര്‍ത്തിക്കോളു; സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിച്ച് വില്‍പന നടത്താനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു

ബ്രിട്ടന്‍ സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യം, ഭീകരതയ്ക്കും വിഭജനത്തിനും വിട്ട് നല്‍കില്ലെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സെപ്റ്റംബര്‍ 21 ന് ഭാഗിക സൂര്യഗ്രഹണം: ഇന്ത്യയില്‍ ദൃശ്യമാകുമോ, എങ്ങനെ കാണാം

ദാദാ സാഹിബ് പുരസ്‌ക്കാരം മോഹന്‍ ലാലിന്; അടൂര്‍ ഗോപാലകൃഷ്ണന് ശേഷം അവാര്‍ഡ് ലഭിക്കുന്ന മലയാളി

യഥാര്‍ത്ഥ കേരള സ്റ്റോറി: ഹിന്ദു സ്ത്രീയുടെ മകനായി അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു മുസ്ലീം പഞ്ചായത്ത് അംഗം

നെയ്യാറ്റിന്‍കരയില്‍ തെങ്ങ് വീണ് രണ്ടു തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

അയ്യപ്പ സംഗമത്തിന്റെ ബോര്‍ഡില്‍ അയ്യപ്പന്‍ ഇല്ല: ഇത് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നടത്തുന്ന പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments