Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ചാർജ് ചെയ്യാൻ ആവശ്യാനുസരണം ബാറ്ററി എടുത്തുമാറ്റാം, ഒറ്റ ചാർജിൽ 100 കിലോമീറ്റർ താണ്ടും EC-05 എന്ന ഇലക്ട്രിക് സ്കൂട്ടറുമായി യമഹ !

ചാർജ് ചെയ്യാൻ ആവശ്യാനുസരണം ബാറ്ററി എടുത്തുമാറ്റാം, ഒറ്റ ചാർജിൽ 100 കിലോമീറ്റർ താണ്ടും EC-05 എന്ന ഇലക്ട്രിക് സ്കൂട്ടറുമായി യമഹ !
, തിങ്കള്‍, 17 ജൂണ്‍ 2019 (18:49 IST)
യമഹ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറിനെ വിപണിയിൽ അവതരിപ്പിച്ചു. തയ്‌വാനിലാണ് EC-05 എന്ന ഇലക്ട്രിക് സ്കൂട്ടറിനെ പുറത്ത്രക്കിയിരിക്കുന്നത്. ചാർക് ചെയ്യുന്നതിനായി ആവശ്യനുസരണം ബാറ്ററി വാഹനത്തിൽനിന്നും എടുത്തുമാറ്റാൻ സാധിക്കും എന്നതാണ് മറ്റു ഇലക്ട്രിക് സ്കൂട്ടറുകളിൽനിന്നും EC-05 വ്യത്യസ്തനാക്കുന്നത്. നിലവിൻ തായ്‌വാഇൽ മാത്രമേ വാഹനം ലഭ്യമാകു. 
 
തായ്‌വാനിലെ ഇലക്ട്രിക് മോട്ടോർ‌സൈക്കിൾ നിർമ്മാതാക്കളായ ഗോഗോറോയുമായി ചേർന്നാണ് അദ്യ ഇലക്ട്രിക് സ്കൂട്ടറിനെ യമഹ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഗോഗോറോയുമായി യമഹ കരാറിലെത്തിയിരുന്നു. വാഹനത്തിന്റെ ഡിസൈൻ യമഹയുടെതാണ്. ഇലക്ട്രിക് പവട്രേ ഉൾപ്പടെയുള്ള സാങ്കേതിക വിദ്യ പൂർണമായും ഗോഗോറോയിൽനിന്നുമാണ്.
 
മണികൂറിൽ 90 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന വാഹനം ഒറ്റ ചാർജിൽ 100 കിലോമീറ്റർ താണ്ടാൻ ശേഷിയുള്ളതാണ്. വാഹനത്തിന്റെ കൂടുതൽ ഫീച്ചറുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല. രണ്ട് ബാറ്ററികൾ ചേർന്ന് ബാറ്ററി പാക്കാണ് വാഹനത്തിൽ ഉള്ളത്. ചർജ് ചെയ്യാനുള്ള ആവശ്യാനുസരണം എടുത്തമാറ്റാൻ സാധിക്കുന്നതാണ് ഇത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അജാസിന്റെ വൃക്ക തകരാറിലായി, അറസ്റ്റ് വൈകും; കൂടുതൽ വെളിപ്പെടുത്തലുകൾ