Kamal Haasan: 'കന്നഡ ഭാഷയുടെ ജനനം തമിഴില്‍ നിന്ന്'; കമല്‍ഹാസന്റെ പരാമര്‍ശം വിവാദത്തില്‍, കര്‍ണാടകയില്‍ പ്രതിഷേധം

പുതിയ സിനിമയായ 'തഗ് ലൈഫി'ന്റെ പ്രചരണാര്‍ത്ഥം ചെന്നൈയില്‍ നടത്തിയ പരിപാടിക്കിടെ പ്രസംഗിക്കുമ്പോഴാണ് കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് കമല്‍ഹാസന്റെ പരാമര്‍ശം

രേണുക വേണു
ബുധന്‍, 28 മെയ് 2025 (11:01 IST)
Kamal Haasan

Kamal Haasan: നടന്‍ കമല്‍ഹാസനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം. കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിനു കാരണം. കര്‍ണാടകയിലെ ബിജെപി കമല്‍ഹാസനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. 
 
പുതിയ സിനിമയായ 'തഗ് ലൈഫി'ന്റെ പ്രചരണാര്‍ത്ഥം ചെന്നൈയില്‍ നടത്തിയ പരിപാടിക്കിടെ പ്രസംഗിക്കുമ്പോഴാണ് കന്നഡ ഭാഷയുമായി ബന്ധപ്പെട്ട് കമല്‍ഹാസന്റെ പരാമര്‍ശം. ' കന്നഡ ഭാഷയുടെ ജനനം തമിഴില്‍ നിന്നാണ്,' എന്ന് പ്രസംഗത്തിനിടെ കമല്‍ഹാസന്‍ പറഞ്ഞു. കന്നഡ നടന്‍ ശിവരാജ് കുമാര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ' ഉയിരേ ഉരവേ തമിഴെ' എന്നു പറഞ്ഞുകൊണ്ടാണ് കമല്‍ പ്രസംഗം ആരംഭിച്ചത്. 
 
കന്നഡ ഭാഷ തമിഴില്‍ നിന്നാണ് ജനിച്ചതെന്ന കമല്‍ഹാസന്റെ പരാമര്‍ശം സംസ്‌കാര ശൂന്യമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ വിജയേന്ദ്ര യെഡിയൂരപ്പ ആരോപിച്ചു. കമല്‍ഹാസന്‍ കന്നഡിഗാസിനോടു (കര്‍ണാടകക്കാര്‍) നിരുപാധികം മാപ്പ് ചോദിക്കണം. ഒരു കലാകാരനു എല്ലാ ഭാഷകളെയും ബഹുമാനിക്കാനുള്ള സംസ്‌കാരം വേണമെന്നും കര്‍ണാടക ബിജെപി അധ്യക്ഷന്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ഐക്യം കൊണ്ടുവരാന്‍ ഉത്തരവാദിത്തപ്പെട്ട കമല്‍ഹാസന്‍ തുടര്‍ച്ചയായി ഹിന്ദു മതത്തെ അപമാനിക്കുകയും വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇപ്പോള്‍ ഇതാ ആറര കോടി കന്നഡക്കാരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നു. എത്രയും വേഗം കമല്‍ മാപ്പ് പറയണമെന്നും ബിജെപി അധ്യക്ഷന്‍ ആവശ്യപ്പെട്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കാന്‍ സര്‍ക്കാര്‍; കോണ്‍ഗ്രസ് എതിര്‍ത്തേക്കും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കും

റീൽസ് എടുക്കു, ജെൻ സിയെ കയ്യിലെടുക്കു: കോൺഗ്രസ് എംഎൽഎമാർക്ക് പുതിയ നിർദേശം

കട്ടപ്പനയിലെ ഓടയില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികള്‍ക്കും ദാരുണന്ത്യം; മരണപ്പെട്ടത് തമിഴ്‌നാട് സ്വദേശികള്‍

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

അടുത്ത ലേഖനം
Show comments