Webdunia - Bharat's app for daily news and videos

Install App

ജിഗ്നേഷ് മെവാനിക്ക് അരുന്ധതി റോയിയുടെ വക പ്രത്യേക ഉപഹാരം !

ജിഗ്നേഷ് മെവാനിക്ക് മൂന്ന് ലക്ഷം രൂപ ഉപഹാരവുമായി അരുന്ധതി റോയി

Webdunia
വെള്ളി, 1 ഡിസം‌ബര്‍ 2017 (11:04 IST)
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയെത്തേടി എഴുത്തുകാരി അരുന്ധതി റോയിയുടെ ഉപഹാരം. മൂന്ന് ലക്ഷം രൂപയാണ് മേവാനിക്ക് ഉപഹാരമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.  
 
മേവാനിയെ വിശ്വസിക്കുന്ന അനേകം പേരില്‍ ഒരാള്‍ മാത്രമാണ് താനെന്നും, ഇന്ത്യന്‍ മുഖ്യരാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന വ്യക്തിയാണ് മേവാനിയെന്നും അരുന്ധതി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന് ദളിത് നേതാവ് ജിഗ്നേഷ് മെവാനിയ്ക്ക് പിന്തുണയുമായി ആംആദ്മി രംഗത്ത് വന്നിരുന്നു. 
 
മത്സരം നടക്കേണ്ടത് ജിഗ്‌നേഷ് മേവാനിയും ബിജെപിയും തമ്മിലാവണമെന്നതിനാല്‍ മത്സരത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് ആംആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. മേവാനിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും കെജ്‌രിവാള്‍ തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. ബനാസ്‌കന്ത ജില്ലയിലെ വദ്ഗാം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായാണ് മെവാനി തെരഞ്ഞെടുപ്പിനിറങ്ങുന്നത്. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. സംവരണ മണ്ഡലമാണ് വദ്ഗാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments