Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘തെരഞ്ഞെടുപ്പില്‍ നിന്ന് ഞങ്ങള്‍ പിന്മാറുന്നു, ജിഗ്‌നേഷ് മേവാനിയും ബിജെപിയും തമ്മിലാവണം മത്സരം: ആംആദ്മി

ജിഗ്നേഷ് മേവാനിക്കെതിരെ മത്സരിക്കാനില്ലെന്ന് ആംആദ്മി

‘തെരഞ്ഞെടുപ്പില്‍ നിന്ന് ഞങ്ങള്‍ പിന്മാറുന്നു, ജിഗ്‌നേഷ് മേവാനിയും ബിജെപിയും തമ്മിലാവണം മത്സരം: ആംആദ്മി
അഹമ്മദാബാദ് , ചൊവ്വ, 28 നവം‌ബര്‍ 2017 (15:30 IST)
ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന് ദളിത് നേതാവ് ജിഗ്നേഷ് മെവാനിയ്ക്ക് പിന്തുണയുമായി ആംആദ്മി. മത്സരം നടക്കേണ്ടത് ജിഗ്‌നേഷ് മേവാനിയും ബിജെപിയും തമ്മിലാവണമെന്നതിനാല്‍ മത്സരത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് ആംആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. 
 
മേവാനിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും കെജ്‌രിവാള്‍ തന്റെ ട്വിറ്ററിലൂടെ അറിയിച്ചു. ബനാസ്‌കന്ത ജില്ലയിലെ വദ്ഗാം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായാണ് മെവാനി തെരഞ്ഞെടുപ്പിനിറങ്ങുന്നത്. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. സംവരണ മണ്ഡലമാണ് വദ്ഗാം.
 
ഗുജറാത്തില്‍ ദളിതര്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച നേതാവാണ് ജിഗ്നേഷ് മെവാനി. ഗുജറാത്തിന് പുറത്തും ദളിത് സമരങ്ങള്‍ക്ക് മെവാനി നേതൃത്വം നല്‍കിയിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മെവാനി പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേരേ പോയി മതം മാറി...ഇപ്പോ ആളായി...ബഹളമായി...ചാനലുകാരായി...ചെലവൊക്കെ ആരോ നോക്കുന്നു...ഫുള്‍ ഹാപ്പി; ഹാദിയ കേസിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍