Webdunia - Bharat's app for daily news and videos

Install App

ജയലളിതയുടെ ജീവിതം സിനിമയാക്കുന്നതിനെതിരെ കുടുംബാംഗം; ഹൈക്കോടതിയിൽ ഹർജി നൽകി

ജയലളിതയുടെ ജീവിതം സിനിമയാക്കുമ്പോള്‍ അതില്‍ കുടുംബാംഗങ്ങളെ പറ്റിയും പരാമര്‍ശിക്കപ്പെടേണ്ടി വരുമെന്നും അത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ദീപയുടെ ആരോപണം.

റെയ്‌നാ തോമസ്
ശനി, 2 നവം‌ബര്‍ 2019 (08:32 IST)
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായിരുന്ന അന്തരിച്ച ജയലളിതയുടെ ജീവിതം ആസ്പദമാക്കി നിര്‍മിക്കാനിരിക്കുന്ന സിനിമയ്‌ക്കെതിരെ ജയലളിതയയുടെ കുടുംബാംഗം. ജയലളിതയുടെ സഹോദരന്റെ മകളായ ദീപ ജയകുമാറാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരിക്കുന്നത്.
 
ജയലളിതയുടെ ജീവിതം സിനിമയാക്കുമ്പോള്‍ അതില്‍ കുടുംബാംഗങ്ങളെ പറ്റിയും പരാമര്‍ശിക്കപ്പെടേണ്ടി വരുമെന്നും അത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ദീപയുടെ ആരോപണം. ഈ സിനിമയോടൊപ്പം ജയലളിതയുടെ ജീവിതം ആസ്പദമാക്കി സംവിധായകന്‍ ഗൗതം മേനോന്‍ നിര്‍മിക്കാനിരുന്ന വെബ്‌സീരീസിനെതിരെയും ആണ് ഹർജി.
 
ജയലളിതയുടെ ജീവിതം പ്രമേയമാക്കി സംവിധായകന്‍ എഎല്‍ വിജയ് ഒരുക്കുന്ന സിനിമയാണ് തലൈവി. ബോളിവുഡ് നടി കങ്കണ റണൗത്ത് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments